കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശിനി

എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് മരിച്ചത്

Update: 2020-07-30 15:30 GMT

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു.കൊവിഡ് ന്യൂമോണിയ ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് മരിച്ചത്. ജൂലൈ 23 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്.കൊവിഡ് ബാധിച്ച് എറണാകുളം ജില്ലയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

ഒപ്പം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. എറണാകുളം ജില്ലയില്‍ ഇന്ന് 34 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 31 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ജില്ലയിലെ രോഗ ബാധിതരില്‍ 40% പേര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും 45% പേര്‍ നിസാര ലക്ഷണങ്ങള്‍ ഉള്ളവരുമാണ്. 10% പേര്‍ക്ക് ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉണ്ട്. 6 % പേര്‍ക്കാണ് ഗുരുതര ലക്ഷണങ്ങള്‍ ഉള്ളത്.

Tags:    

Similar News