കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി
എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികല്‍സയിലായിരുന്ന എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി ജി ബാബു (60)വാണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ബാബുവിന്റെ സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു.എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികല്‍സയിലായിരുന്ന എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി ജി ബാബു (60)വാണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ബാബുവിന്റെ സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാബുവിനെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 29 നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.