കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി
എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമന്‍ (84) ആണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമന്‍ (84) ആണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപതിയില്‍ നിന്നാണ് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.എറണാകുളം ജില്ലയില്‍ അനുദിനം കൊവിഡ് ബാധിതരുടെ എണ്ണംവും മരണവും വര്‍ധിച്ചു വരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്