കൊവിഡ്: എറണാകുളത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം; ഇന്ന് മരിച്ചത് കോതമംഗലം സ്വദേശി
കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോതമംഗലം തോണിക്കുന്നേല്‍ ടി വി മത്തായി (67)ആണ് ഇന്ന് മരിച്ചത്.മത്തായിയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു
കൊച്ചി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എറണാകുളത്ത് വര്‍ധിക്കുന്നു.കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോതമംഗലം തോണിക്കുന്നേല്‍ ടി വി മത്തായി (67)ആണ് ഇന്ന് മരിച്ചത്.മത്തായിയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
മത്തായിക്ക് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്.ഇന്നലെ 129 പേര്‍ക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 124 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.കൊവിഡ് ബാധിച്ച് ഇന്നലെ രണ്ടു മരണവും എറണാകുളത്ത് റിപോര്‍ട് ചെയ്തു.