കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് ആലുവ സ്വദേശിനി
കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മ (71)യാണ് ഇന്ന് മരിച്ചത്
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മ (71)യാണ് ഇന്ന് മരിച്ചത്.
ലീലാമണിയമ്മയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവ ലീലാമണിയമ്മയക്കുണ്ടായിരന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ലീലാമണിയമ്മ ഇന്നു രാവിലെ 9.10 നാണ് മരിച്ചത്.