കൊവിഡ്: എറണാകുളത്ത് ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കും
ബിപിസിഎല്ലില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ മൂന്ന് ടണ്ണാക്കി ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ രണ്ട് ടണ്ണാണ് ബിപിസിഎല്ലിന്റ ഉല്‍പാദനം. പുതിയ പ്ലാന്റുകളില്‍ നിന്നുമുള്ള ഓക്‌സിജന്‍ ഉല്‍പാദനം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്കുള്ള മെഡിക്കല്‍ ഓക്‌സിജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കലക്ടര്‍ എസ്.സുഹാസിന്റ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ബിപിസിഎല്ലില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ മൂന്ന് ടണ്ണാക്കി ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കി.
നിലവില്‍ രണ്ട് ടണ്ണാണ് ബിപിസിഎല്ലിന്റ ഉല്‍പാദനം. പുതിയ പ്ലാന്റുകളില്‍ നിന്നുമുള്ള ഓക്‌സിജന്‍ ഉല്‍പാദനം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. പുതിയതായി നാല് പ്ലാന്റുകളാണ് ജില്ലയില്‍ വരുന്നത്. ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മുവാറ്റുപുഴ ജനറല്‍ ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. എഫ്എസിറ്റി യാണ് പ്ലാന്റുകളുടെ നിര്‍മ്മാണ ചിലവ് വഹിക്കുന്നത്. നിലവില്‍ 150 നടുത്ത് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ജില്ലയിലുണ്ട്. ഇതിന്റെ എണ്ണവും വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.