കൊവിഡ്: സംസ്ഥാനത്ത് ഒരു മരണം കൂടി; പെരുമ്പാവൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍(79)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ശ്വാസതടസവും നിമിത്തം ഇയാള്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
കൊച്ചി: സ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം പെരുമ്പാവൂരില്‍ ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍(79)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ശ്വാസതടസവും നിമിത്തം ഇയാള്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ഇന്നലെ മരിച്ച ശേഷം ഇദ്ദേഹത്തിന്റെ ശ്രവം പരിശോധനയക്ക് അയച്ചിരുന്നു. പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കിവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്രവം പരിശോധനയക്കായി അയച്ചിട്ടുണ്ട്. ബാലകൃഷ്ണന്‍ ആദ്യം ചികില്‍സ തേടിയ സ്വകാര്യ ക്ലിനിക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു.മകന്‍ ജോലി ചെയ്തുവരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരെ അടക്കമുള്ളവരെ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. ബാല കൃഷ്ണന്റെ മരണത്തോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയക്കം രണ്ടു പേര്‍ നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.