കൊവിഡ്; എറണാകുളം ജില്ലയില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും
രോഗസ്ഥിരീകരണ നിരക്കിന് പുറമേ മറ്റ് ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ക്കൂടിയാകും ആരോഗ്യ വകുപ്പ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത്തരം പ്രദേശങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കി ആരോഗ്യവകുപ്പ് ദുരന്തനിവാരണ അതോറ്റിക്ക് കൈമാറും. ജില്ലയിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളുടെ പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പാക്കും.
കൊച്ചി: ഉയര്‍ന്ന കൊവിഡ് രോഗസ്ഥിരീകരണ നിരക്കുള്ള എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറ്റി യോഗത്തില്‍ തീരുമാനിച്ചു. രോഗസ്ഥിരീകരണ നിരക്കിന് പുറമേ മറ്റ് ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ക്കൂടിയാകും ആരോഗ്യ വകുപ്പ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത്തരം പ്രദേശങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കി ആരോഗ്യവകുപ്പ് ദുരന്തനിവാരണ അതോറ്റിക്ക് കൈമാറും.
ജില്ലയിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളുടെ പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പാക്കും. അല്ലാത്ത പക്ഷം ഹാര്‍ബര്‍ അടയ്‌ക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. മുനമ്പം ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധനക്കായുള്ള സൗകര്യം ഒരുക്കും. തൊഴിലാളികള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കും. ഫിഷറീസ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നീ വകുപ്പുകള്‍ സംയുക്തമായി ഹാര്‍ബറുകള്‍ക്കായുള്ള വിശദമായ മാര്‍ഗരേഖ തയ്യാറാക്കും.
അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രിയില്‍ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ മറ്റ് ജില്ലകളില്‍ നിന്നുള്ള രോഗികള്‍ക്കും ഇവിടെ ചികില്‍സ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ആശുപത്രിയിലെ വര്‍ധിപ്പിച്ച സൗകര്യങ്ങളുടെ ഫയര്‍ ഓഡിറ്റ് നാളെ പൂര്‍ത്തിയാകും.മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഏകോപന ചുമതയ്ക്കായി ഉദ്യോഗസ്ഥനെ നിയമിക്കും. ചെല്ലാനത്ത് കടല്‍ ഭിത്തിയായി ഉപയോഗിക്കുന്നതിന് കൊച്ചി തുറമുഖത്ത് നിന്നുള്ള സിമെന്റ് ചാക്കുകള്‍ എത്തിക്കുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.