ജീവനക്കാര്‍ക്ക് കൊവിഡ് : എറണാകുളം ആര്‍ ടി ഒ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം

ജോയിന്റ് ആര്‍ടിഒ ക്വാറന്റീനില്‍ ആയതിനാല്‍ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് സംബന്ധമായ കൂടിക്കാഴ്ചകള്‍ ജനുവരി 29 വരെ നടക്കുന്നതല്ല. എംവിഐ മാരുടെ ലഭ്യത കുറവ് കാരണം െ്രെഡവിംഗ് ടെസ്റ്റുകള്‍ 29 വരെ നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു

Update: 2022-01-18 15:30 GMT

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ഓഫിസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജോയിന്റ് ആര്‍ടിഒ ക്വാറന്റീനില്‍ ആയതിനാല്‍ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് സംബന്ധമായ കൂടിക്കാഴ്ചകള്‍ ജനുവരി 29 വരെ നടക്കുന്നതല്ല. എംവിഐ മാരുടെ ലഭ്യത കുറവ് കാരണം െ്രെഡവിംഗ് ടെസ്റ്റുകള്‍ 29 വരെ നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന 27 മുതല്‍ ലഭ്യമാകും. ഇതര സംസ്ഥാന വാഹനങ്ങളുടെ സേവനങ്ങള്‍, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ എന്നിവ ജനുവരി 31 ന് പുനരാരംഭിക്കും. മറ്റെല്ലാ കൂടിക്കാഴ്ചകളും ജനുവരി 29 വരെ നിര്‍ത്തി. ഇന്റര്‍ നാഷണല്‍ ലൈസന്‍സുകളുടെ അപേക്ഷ ഓണ്‍ലൈനായി ലഭിക്കുന്ന മുറക്ക് സേവനങ്ങള്‍ പൂര്‍ത്തീകരിച്ച് സ്പീഡ് പോസ്റ്റ് വഴി അയച്ച് നല്‍കുന്നതാണ്. ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News