കൊവിഡ്: എറണാകുളത്ത് കണ്ടൈന്‍മെന്റ് സോണുകളില്‍ വ്യാപക പരിശോധന; ഫോര്‍ട്ട് കൊച്ചി, കാളമുക്ക്, മല്‍സ്യ മാര്‍ക്കറ്റുകള്‍ മുന്‍കരുതലിനായി അടച്ചിടും

ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളില്‍ ആക്റ്റീവ് സര്‍വെയ്ലന്‍സ് ആരംഭിച്ചു. ഈ മേഖലകളില്‍ സാമ്പിള്‍ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു. ആലുവ, ചെല്ലാനം മേഖലകളില്‍ നിന്ന് 200ഓളം സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ചെല്ലാനം മേഖലയില്‍ കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാന്‍ ആണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.ഫോര്‍ട്ട് കൊച്ചി, കാളമുക്ക്, മല്‍സ്യ മാര്‍ക്കറ്റുകള്‍ മുന്‍കരുതലിനായി അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു.

Update: 2020-07-09 10:56 GMT

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളില്‍ ആക്റ്റീവ് സര്‍വെയ്ലന്‍സ് ആരംഭിച്ചു. ഈ മേഖലകളില്‍ സാമ്പിള്‍ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു. ആലുവ, ചെല്ലാനം മേഖലകളില്‍ നിന്ന് 200ഓളം സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ചെല്ലാനം മേഖലയില്‍ കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാന്‍ ആണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ മന്ത്രി വി എസ് സുനില്‍കുമാറും ജില്ലാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകന യോഗത്തില്‍ ആണ് പരിശോധന സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

ആലുവ മേഖലയില്‍ നിന്നും അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് ബസുകളിലെയും ജീവനക്കാരെ പോലിസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരില്‍ രോഗ ലക്ഷണം ഉള്ളവരില്‍ പരിശോധന നടത്തും. കണ്ടൈന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ക്രമപ്പെടുത്തി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഹോം ഡെലിവറി അനുവദിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച ചെയ്യും. ഫോര്‍ട്ട് കൊച്ചി, കാളമുക്ക്, മല്‍സ്യ മാര്‍ക്കറ്റുകള്‍ മുന്‍കരുതലിനായി അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, എസ് പി കെ കാര്‍ത്തിക്, ഡി സി പി ജി പൂങ്കുഴലി, ഡി എം ഒ ഡോ. എന്‍ കെ കുട്ടപ്പന്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News