എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേര്‍ മഹാരാഷ്ട്ര സ്വദേശികള്‍; ഒരാള്‍ വിദേശത്ത് നിന്നും വന്ന ഇടക്കൊച്ചി സ്വദേശിനി

എല്ലാവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ജൂണ്‍ 3ന് കൊവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആശുപത്രി ജീവനക്കാരി രോഗമുക്തയായി.ഇന്ന് 1264 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

Update: 2020-06-09 14:34 GMT

കൊച്ചി: എറണാകുളം ജില്ലയല്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച നാലു പേരില്‍ മൂന്നു പേര്‍ മഹാരാഷ്ട്ര സ്വദേശികളും ഒരാള്‍ വിദേശത്ത് നിന്നും വന്ന എറണാകുളം ഇടക്കൊച്ചി സ്വദേശിനിയും.മെയ് 31 ലെ നൈജീരിയ - കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ മഹാരാഷ്ട്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്നു.ജൂണ്‍ 7 ലെ മുംബൈ - കൊച്ചി വിമാനത്തില്‍ എത്തിയ 37 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പ് യാര്‍ഡ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.സ്വകാര്യ ഷിപ്പിങ്ങ് ജീവനക്കാരനായ 28 വയസുള്ള മറ്റൊരു മഹാരാഷ്ട്ര സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 5 ലെ മുംബൈ - കൊച്ചി വിമാനത്തില്‍ വന്നശേഷം ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.മെയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 കാരിയായ ഇടക്കൊച്ചി സ്വദേശിനിക്കാണ് നാലാമതായി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ജൂണ്‍ 3ന് കൊവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആശുപത്രി ജീവനക്കാരി രോഗമുക്തയായി.ഇന്ന് 1264 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 851 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11249 ആണ്. ഇതില്‍ 9912 പേര്‍ വീടുകളിലും, 539 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 798 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 23 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 105 പേരാണ് നിരീക്ഷണത്തിലുള്ളത്.56 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും 103 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 67 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 217 ഫലങ്ങളാണ് ലഭിക്കാനുള്ളത്. 

Tags:    

Similar News