എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ രണ്ട് പേരുള്‍പ്പടെ മൂന്നു പേര്‍ക്ക്
മെയ് 17ലെ അബുദാബി- - കൊച്ചി ഫ്‌ളൈറ്റില്‍ വന്ന 56 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും, 35 വയസ്സുള്ള ചെങ്ങമനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മെയ് 28ന് സലാല- കണ്ണൂര്‍ വിമാനത്തിലെത്തിയ 34 വയസ്സുള്ള ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍.കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മെയ് 17ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ രണ്ട് പേരുള്‍പ്പടെ മൂന്നു പേര്‍ക്ക്.മെയ് 17ലെ അബുദാബി- - കൊച്ചി ഫ്‌ളൈറ്റില്‍ വന്ന 56 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും, 35 വയസ്സുള്ള ചെങ്ങമനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം കൊവിഡ് കെയര്‍ സെന്ററിലും, പിന്നീട് വീട്ടിലുമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിമാനത്തിലെത്തിയ പലര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മെയ് 28ന് സലാല- കണ്ണൂര്‍ വിമാനത്തിലെത്തിയ 34 വയസ്സുള്ള ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്നു തന്നെ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും, സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇദ്ദേഹം കണ്ണൂരാണ് ചികില്‍സയിലുള്ളത്. ഇന്ന് 879 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 551 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9378 ആണ്. ഇതില്‍ 8450 പേര്‍ വീടുകളിലും, 579 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 349 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 7 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 88 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് 34 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 30 ഉം ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ നാലും പേരാണ് ചികില്‍സയിലുള്ളത്.ഇന്ന് ജില്ലയില്‍ നിന്നും 83 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 80 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.ഇനി 165 ഫലങ്ങളാണ് ലഭിക്കാനുള്ളത്.