കൊവിഡ്: എറണാകുളം ജില്ലയില്‍ വീണ്ടും രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് 1019 പേര്‍ക്ക് രോഗം
964 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.49 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1019 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 964 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.49 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-42,കോട്ടുവള്ളി-27,കളമശ്ശേരി-25,തൃപ്പൂണിത്തുറ-24,കലൂര്‍-23,മഞ്ഞപ്ര-23,ഇടപ്പള്ളി-20,കരുമാലൂര്‍-20,കുട്ടമ്പുഴ-20,ചെങ്ങമനാട്-20,കടവന്ത്ര-19,കൂത്താട്ടുകുളം -19,കാലടി- 18,രായമംഗലം- 18,കോതമംഗലം-17,കിഴക്കമ്പലം-16,വെങ്ങോല- 16,അങ്കമാലി-16,കുമ്പളങ്ങി- 15,പള്ളുരുത്തി-14,ഫോര്‍ട്ട് കൊച്ചി-14,മൂവാറ്റുപുഴ-14,നെല്ലിക്കുഴി- 13,മരട്- 13,എറണാകുളം നോര്‍ത്ത്- 12,എറണാകുളം സൗത്ത്- 12,ചേരാനല്ലൂര്‍- 12,പിറവം - 12,പെരുമ്പാവൂര്‍-12,ആലങ്ങാട്- 11,ആലുവ- 11,എടത്തല -11,കടുങ്ങല്ലൂര്‍-11,മട്ടാഞ്ചേരി-11,വടുതല-11,എളംകുന്നപ്പുഴ- 10,മഴുവന്നൂര്‍-10,വാഴക്കുളം- 10,അശമന്നൂര്‍- 9,ആമ്പല്ലൂര്‍ -9,എളമക്കര-9,ഒക്കല്‍ - 9,പായിപ്ര -9,മലയാറ്റൂര്‍ നീലീശ്വരം -9,മുളന്തുരുത്തി - 9,വെണ്ണല- 9,ഇടക്കൊച്ചി -8,ഉദയംപേരൂര്‍-8,എടവനക്കാട് -8,കുന്നുകര-8,കുഴിപ്പള്ളി- 8,കൂവപ്പടി- 8,കോട്ടപ്പടി-8,ചൂര്‍ണ്ണിക്കര - 8,നെടുമ്പാശ്ശേരി- 8,നോര്‍ത്തുപറവൂര്‍-8,പുത്തന്‍വേലിക്കര-8,വടവുകോട് -8,വരാപ്പുഴ- 8,ആയവന-7,കീരംപാറ-7,ചിറ്റാറ്റുകര-7,ഞാറക്കല്‍-7,തുറവൂര്‍-7,തോപ്പുംപടി- 7,പാമ്പാക്കുട-7,പാലാരിവട്ടം-7,പിണ്ടിമന-7,മുടക്കുഴ-7,വേങ്ങൂര്‍ -7,അയ്യമ്പുഴ -6,കീഴ്മാട്-6,പനമ്പള്ളി നഗര്‍-6,വാളകം - 6,ഇലഞ്ഞി- 5,കല്ലൂര്‍ക്കാട്-5,ചേന്ദമംഗലം-5,പച്ചാളം -5,മുണ്ടംവേലി- 5,ശ്രീമൂലനഗരം-5,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഏലൂര്‍,തേവര,പോത്താനിക്കാട്,മാറാടി,മൂക്കന്നൂര്‍,ആവോലി,ഐക്കാരനാട്,കറുകുറ്റി,കാഞ്ഞൂര്‍,കുന്നത്തുനാട്,ചോറ്റാനിക്കര,നായരമ്പലം,പല്ലാരിമംഗലം,പാറക്കടവ്,പൂതൃക്കവാരപ്പെട്ടി,കുമ്പളം,തമ്മനം,തിരുമാറാടി,തിരുവാണിയൂര്‍,പൂണിത്തുറ,പെരുമ്പടപ്പ്,പോണേക്കര,മണീട്,വൈറ്റില,അയ്യപ്പന്‍കാവ്,എളംകുളം, കടമക്കുടി ,കരുവേലിപ്പടി,കവളങ്ങാട് ,ചളിക്കവട്ടം,ചെല്ലാനം,പള്ളിപ്പുറം, മഞ്ഞള്ളൂര്‍ എന്നിവട ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 463 പേര് രോഗ മുക്തി നേടി. ഇന്ന് 925 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 962 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23748 ആണ്. ഇന്ന് 101 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
10796 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 42,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 20,ജി എച്ച് മൂവാറ്റുപുഴ- 17,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ് - 73,സഞ്ജീവനി 19,സിയാല്‍ - 51,സ്വകാര്യ ആശുപത്രികള്‍ - 681,എഫ് എല്‍ റ്റി സികള്‍ - 180,എസ് എല്‍ റ്റി സി കള്‍- 294,വീടുകള്‍ - 8388എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7808 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.