എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ആയിരം കടന്നു;ഇന്ന് 1046 പേര്‍ക്ക് രോഗം

945 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.88 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-01-16 13:39 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ആയിരം കടന്നു.ജില്ലയില്‍ഇന്ന് 1046 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 945 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.88 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-48,ഇലഞ്ഞി -32,മഞ്ഞപ്ര-25,കിഴക്കമ്പലം-24,എടത്തല-23,കോതമംഗലം-22,പാറക്കടവ്- 22,തൃപ്പൂണിത്തുറ - 21,പാമ്പാക്കുട -21,കവളങ്ങാട്- 20,ചൂര്‍ണ്ണിക്കര- 20,കൂവപ്പടി-19,കോട്ടുവള്ളി-19,ഒക്കല്‍-18,പിണ്ടിമന- 18,മരട് -17,മഴുവന്നൂര്‍ -17,കലൂര്‍-15,വൈറ്റില-15,ശ്രീമൂലനഗരം-15,ആലങ്ങാട്-14,ഇടപ്പള്ളി- 14,കടുങ്ങല്ലൂര്‍-14,നെല്ലിക്കുഴി-14,മുടക്കുഴ -14,കോട്ടപ്പടി-13,പാലാരിവട്ടം-13,കരുമാലൂര്‍-12,പൂതൃക്ക -12,മൂക്കന്നൂര്‍ - 12,ആലുവ- 11,കളമശ്ശേരി -11,നോര്‍ത്തുപറവൂര്‍-11,രായമംഗലം- 11,ഉദയംപേരൂര്‍-10,കടവന്ത്ര-10,കാലടി - 10,കുന്നത്തുനാട്-10,നെടുമ്പാശ്ശേരി- 10,പെരുമ്പാവൂര്‍-10,മുളവുകാട്- 10,വടക്കേക്കര- 10,വാരപ്പെട്ടി-10,എറണാകുളം സൗത്ത്- 9,ചേന്ദമംഗലം- 9,ചേരാനല്ലൂര്‍ -9,തോപ്പുംപടി- 9,പള്ളിപ്പുറം-9,പുത്തന്‍വേലിക്കര- 9,മണീട്-9,മൂവാറ്റുപുഴ- 9,കുന്നുകര-8,കുമ്പളം- 8,പള്ളുരുത്തി-8,ഫോര്‍ട്ട് കൊച്ചി- 8,മലയാറ്റൂര്‍ നീലീശ്വരം-8,എളംകുന്നപ്പുഴ - 7,ഏലൂര്‍-7,ഐക്കാരനാട്-7,ചിറ്റാറ്റുകര -7,ചോറ്റാനിക്കര-7,തിരുവാണിയൂര്‍- 7,തേവര-7,പനമ്പള്ളി നഗര്‍ -7,വടവുകോട് -7,വെങ്ങോല-7,എടവനക്കാട് -6,ഏഴിക്കര-6,കറുകുറ്റി-6,കീഴ്മാട്- 6,മഞ്ഞള്ളൂര്‍-6,വരാപ്പുഴ-6,കല്ലൂര്‍ക്കാട്- 5,കുട്ടമ്പുഴ- 5,കുമ്പളങ്ങി-5,തുറവൂര്‍-5,മട്ടാഞ്ചേരി-5,മുളന്തുരുത്തി-5,വാളകം-5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇത് കൂടാതെ അങ്കമാലി, അശമന്നൂര്‍, പിറവം, വെണ്ണല, ആമ്പല്ലൂര്‍, ആരക്കുഴ, ആവോലി, എളമക്കര, കീരംപാറ, തിരുമാറാടി, പച്ചാളം, പായിപ്ര, പോണേക്കര, മാറാടി, മുണ്ടംവേലി, വടുതല, വാഴക്കുളം, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, കൂത്താട്ടുകുളം, ചെങ്ങമനാട്, ആയവന, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, എളംകുളം, കടമക്കുടി, കരുവേലിപ്പടി, കുഴിപ്പള്ളി, ചളിക്കവട്ടം, ഞാറക്കല്‍, നായരമ്പലം, പൂണിത്തുറ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 846 പേര്‍ രോഗ മുക്തി നേടി. ഇന്ന് 758 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 664 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22754 ആണ്. ഇന്ന് 143 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 135 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9868 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് - 48,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 25,ജി എച്ച് മൂവാറ്റുപുഴ- 17,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ് - 76,സഞ്ജീവനി 19,സിയാല്‍ - 44,സ്വകാര്യ ആശുപത്രികള്‍ - 664,എഫ് എല്‍ റ്റി സികള്‍ - 215,എസ് എല്‍ റ്റി സി കള്‍- 243,വീടുകള്‍ - 7459 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8641 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News