എറണാകുളത്ത് ഇന്ന് കൊവിഡ് 106 പേര്‍ക്ക്; 89 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
ഇന്ന് 38 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 37 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ആലപ്പുഴ ജില്ലക്കാരിയുമാണ്.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 89 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. ഇന്ന് 38 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 37 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ആലപ്പുഴ ജില്ലക്കാരിയുമാണ്.സര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ചൂര്‍ണിക്കര സ്വദേശികളും 10 പേര്‍ ഫോര്‍ട് കൊച്ചി സ്വദേശികളും 10 പേര്‍ നെല്ലിക്കുഴി സ്വദേശികളും നാല് കുമാരപുരം സ്വദേശികളും നാലു പേര്‍ ചെല്ലാനം സ്വദേശികളും രണ്ടു പേര്‍ വാരപ്പെട്ടി സ്വദേശിനികളും രണ്ടു പേര്‍ കാലടി സ്വദേശികളും രണ്ട് അങ്കമാലി തുറവൂര്‍ സ്വദേശിനികളും രണ്ട് പേര്‍ വെങ്ങോല സ്വദേശിനികളും രണ്ടു പേര്‍ മൂവാറ്റുപുഴ സ്വദേശികളും മൂന്നു പേര്‍ കോട്ടുവള്ളി സ്വദേശികളും രണ്ടു പേര്‍ കുമ്പളങ്ങി സ്വദേശിനികളും ഏഴുപേര്‍ എടത്തല സ്വദേശികളും ആണ്.
ഇതു കൂടാതെ തേവര സ്വദേശിനി,രായമംഗലം സ്വദേശിനി,തൃക്കാക്കര സ്വദേശി,കൂനമ്മാവ് കോണ്‍വെന്റിലെ അന്തേവാസി,പള്ളുരുത്തി സ്വദേശിനി ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന അസം സ്വദേശി,ചേരാനല്ലൂര്‍ സ്വദേശിനി,മുടക്കുഴ സ്വദേശിനി,കടുങ്ങലൂര്‍ സ്വദേശിനി,കളമശ്ശേരി സ്വദേശിനി,മട്ടാഞ്ചേരി സ്വദേശി,വെങ്ങോല സ്വദേശി,പള്ളിപ്പുറം സ്വദേശി,കരുമാലൂര്‍ സ്വദേശി,കീഴ്മാട് സ്വദേശിനി,പോലീസ് ഉദ്യോഗസ്ഥന്‍,പള്ളുരുത്തി സ്വദേശിനി,പുത്തന്‍വേലിക്കര സ്വദേശി,നാവിക സേന ഉദ്യോഗസ്ഥന്‍,ആമ്പല്ലൂര്‍ സ്വദേശി,നാവിക സേന ഉദ്യോഗസ്ഥന്‍,ഏലൂര്‍ സ്വദേശി ഇതു കൂടാതെ മരണമടഞ്ഞ തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.നോര്‍ത്ത് പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഞാറക്കല്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക,കളമശ്ശേരി സ്വദേശിനിയായ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ആലുവ സ്വദേശിനി,പള്ളുരുത്തി സ്വദേശി,പനയപ്പിള്ളി സ്വദേശിനി,പൂതൃക്ക സ്വദേശിനി,ഇടപ്പള്ളി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്.ഇതു കൂടാതെ ബാംഗ്ലൂരില്‍ നിന്നെത്തിയ പായിപ്ര സ്വദേശി,ഡല്‍ഹിയില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശി,ശ്രീനഗറില്‍ നിന്ന് എത്തിയ മൂവാറ്റുപുഴ സ്വദേശി,മധ്യപ്രദേശില്‍ നിന്നെത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി,ദോഹയില്‍ നിന്നെത്തിയ കീഴ്മാട് സ്വദേശി,മസ്‌ക്കറ്റില്‍ നിന്നെത്തിയ കൊച്ചി സ്വദേശി,മസ്‌ക്കറ്റില്‍ നിന്നെത്തിയ കൊച്ചി സ്വദേശിനി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇന്ന് 534 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1129 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11216 ആണ്. ഇതില്‍ 9326 പേര്‍ വീടുകളിലും, 152 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1738 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 174 പേരെ പുതുതായി ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നും 70 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1045 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 680 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 742 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 649 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 400 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.