എറണാകുളം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ്
98 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 98 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കുന്നത്തുനാട്-6,കടവന്ത്ര-5,പാലാരിവട്ടം-5,പെരുമ്പാവൂര്‍-4,ഫോര്‍ട്ട് കൊച്ചി-4,മുളവുകാട് -4,ഇടപ്പള്ളി-3,കലൂര്‍-3,കളമശ്ശേരി-3,കൂവപ്പടി-3,ചേന്ദമംഗലം-3,തൃക്കാക്കര- 3,പായിപ്ര- 3,വെങ്ങോല-3,ആവോലി- 2,എടത്തല-2,എറണാകുളം സൗത്ത് -2,എളമക്കര - 2,ഐക്കരനാട് -2,തോപ്പുംപടി- 2,നായരമ്പലം -2,പച്ചാളം-2,പള്ളിപ്പുറം-2,മരട്- 2,മൂവാറ്റുപുഴ-2,രായമംഗലം-2,വാഴക്കുളം-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആയവന, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കടുങ്ങല്ലൂര്‍, കാഞ്ഞൂര്‍, കുമ്പളം, കുഴിപ്പള്ളി, കോതമംഗലം, ചെല്ലാനം, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തമ്മനം, തൃപ്പൂണിത്തുറ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പള്ളുരുത്തി, പാറക്കടവ്, പിറവം, മഴുവന്നൂര്‍, മുടക്കുഴ, മുളന്തുരുത്തി, വടക്കേക്കര, വരാപ്പുഴ, വൈറ്റില, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് ഒരോ കേസ് വീതം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 102 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1197 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1601 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9974 ആണ്. ഇന്ന് 19 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 28 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2938 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 23,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-10,പി വി എസ് - 25,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-5,പള്ളുരുത്തി താലൂക്ക് ആശുപത്രി- 1,സഞ്ജീവനി 4,സിയാല്‍-42,സ്വകാര്യ ആശുപത്രികള്‍ -144,എഫ് എല്‍ റ്റി സികള്‍ - 17,എസ് എല്‍ റ്റി സി കള്‍- 75,വീടുകള്‍- 2478 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3748 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.