എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നു; ഇന്ന് 1083 പേര്‍ക്ക് കൊവിഡ്
992 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇതില്‍ 80 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും സി ഐ എസ് എഫ് ലെ ഒരാള്‍ക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ രോഗ വ്യാപനത്തിന് കുറവില്ല. ഇന്ന് 1083 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 992 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇതില്‍ 80 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും സി ഐ എസ് എഫ് ലെ ഒരാള്‍ക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
കോട്ടുവള്ളി -52,കിഴക്കമ്പലം-34,മഞ്ഞപ്ര- 30,തൃക്കാക്കര-27,കറുകുറ്റി- 26,കുന്നത്തുനാട്-25,തൃപ്പൂണിത്തുറ-24,എറണാകുളം സൗത്ത്-21,കടുങ്ങല്ലൂര്‍- 21,നെടുമ്പാശ്ശേരി-21,പുത്തന്‍വേലിക്കര- 21,മരട്- 20,പെരുമ്പാവൂര്‍-19,രായമംഗലം-18,ഇടപ്പള്ളി-17,എടത്തല-17,കോതമംഗലം-17,മുടക്കുഴ-17,മൂക്കന്നൂര്‍-17,ചേരാനല്ലൂര്‍- 16,എളംകുന്നപ്പുഴ-15,ഒക്കല്‍ -15,കടവന്ത്ര-15,പാറക്കടവ്- 15,അങ്കമാലി-14,കളമശ്ശേരി- 14,കുമ്പളങ്ങി-14,പിണ്ടിമന- 14,വടവുകോട് -14,ചൂര്‍ണ്ണിക്കര-13,ശ്രീമൂലനഗരം-13,കരുമാലൂര്‍-12,ആയവന-11,ആലങ്ങാട്- 11,കാലടി-11,കുമ്പളം-11,മൂവാറ്റുപുഴ -11,എടവനക്കാട്-10,ഐക്കാരനാട് -10,കലൂര്‍-10,കൂവപ്പടി-10,വൈറ്റില-10,ആലുവ-9,ഏലൂര്‍-9,കുന്നുകര-9,പള്ളുരുത്തി -9,പൂതൃക്ക-9,പോണേക്കര- 9,മലയാറ്റൂര്‍ നീലീശ്വരം-9,കൂത്താട്ടുകുളം-8,ചിറ്റാറ്റുകര-8,നോര്‍ത്തുപറവൂര്‍ -8,പായിപ്ര 8,മഴുവന്നൂര്‍ -8,വരാപ്പുഴ -8,വാഴക്കുളം- 8,ഇലഞ്ഞി- 7,എറണാകുളം നോര്‍ത്ത്-7,കീഴ്മാട് -7,വെണ്ണല-7,ഉദയംപേരൂര്‍- 6,കല്ലൂര്‍ക്കാട്-6,പള്ളിപ്പുറം- 6,പിറവം-6,ഫോര്‍ട്ട് കൊച്ചി-6,വേങ്ങൂര്‍- 6,എളമക്കര- 5,ചേന്ദമംഗലം- 5,തേവര-5,തോപ്പുംപടി-5,നായരമ്പലം- 5,പാലാരിവട്ടം- 5,മുളന്തുരുത്തി-5,വാളകം -5,വെങ്ങോല-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
അശമന്നൂര്‍, ആമ്പല്ലൂര്‍, ആരക്കുഴ, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, ഏഴിക്കര, കാഞ്ഞൂര്‍, ചെങ്ങമനാട്, ഞാറക്കല്‍, പല്ലാരിമംഗലം, വടുതല, കരുവേലിപ്പടി, കവളങ്ങാട്, കീരംപാറ, ചെല്ലാനം, ചോറ്റാനിക്കര, തുറവൂര്‍, പനയപ്പിള്ളി, പാമ്പാക്കുട, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മണീട്, രാമമംഗലം, വാരപ്പെട്ടി, കുട്ടമ്പുഴ, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, തിരുമാറാടി, പോത്താനിക്കാട്, വടക്കേക്കര, അയ്യമ്പുഴ, ആവോലി, എളംകുളം, കടമക്കുടി, കുന്നുംപുറം, കുഴിപ്പള്ളി, ചക്കരപ്പറമ്പ്, തിരുവാണിയൂര്‍, പച്ചാളം, പനമ്പള്ളി നഗര്‍, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, പൊന്നുരുന്നി, മാറാടി, മുണ്ടംവേലി, മുളവുകാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1038 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1517 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2149 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24492 ആണ്. ഇന്ന് 156 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 163 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11129 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 49,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 19,ജി എച്ച് മൂവാറ്റുപുഴ- 20,ഡി എച്ച് ആലുവ- 8,പറവൂര്‍ താലൂക്ക് ആശുപത്രി-7,പി വി എസ്- 73,സഞ്ജീവനി 35,സിയാല്‍ -45,സ്വകാര്യ ആശുപത്രികള്‍ - 758,എഫ് എല്‍ റ്റി സികള്‍ - 205,എസ് എല്‍ റ്റി സി കള്‍- 272,വീടുകള്‍ - 8555 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7077 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.