എറണാകുളം ജില്ലയില്‍ ഇന്ന് 1109 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.70 %

1084 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-11-19 13:22 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.70 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1084 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 973 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1812 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 1571 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 33163 ആണ്. 7870 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10366 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18381 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1623 ആദ്യ ഡോസും, 16758 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 17881 ഡോസും, 479 ഡോസ് കൊവാക്‌സിനും, 21 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 49,79,642 ഡോസ് വാക്‌സിനാണ് നല്‍കിയത്. 29,81,717 ആദ്യ ഡോസ് വാക്‌സിനും, 19,97,925 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 44,44,641 ഡോസ് കൊവിഷീല്‍ഡും, 51,9503 ഡോസ് കൊവാക്‌സിനും, 15,498 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്‌.

Tags:    

Similar News