എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് രോഗം 1114 പേര്‍ക്ക്
826 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഐ എന്‍ എച്ച് എസിലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1114 പേര്‍ക്ക്.ഇതില്‍ 826 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഐ എന്‍ എച്ച് എസിലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പായിപ്ര- 39,ഫോര്‍ട്ട്‌കൊച്ചി-33,തൃപ്പൂണിത്തുറ - 31,രായമംഗലം- 31,ഒക്കല്‍ - 30,ചേരാനല്ലൂര്‍ -29,വെങ്ങോല - 29,ശ്രീമൂലനഗരം-27,പള്ളുരുത്തി -26,കിഴക്കമ്പലം- 25,വടവുകോട്- 25,കടുങ്ങല്ലൂര്‍-24,തോപ്പുംപടി- 23,തൃക്കാക്കര-22,കീഴ്മാട് - 21,വാഴക്കുളം -21,കടമക്കുടി- 20,മൂവാറ്റുപുഴ- 20,പുത്തന്‍വേലിക്കര-19,ചെങ്ങമനാട്-18,മട്ടാഞ്ചേരി- 18,കളമശ്ശേരി-16,കുമ്പളങ്ങി -16,കൂവപ്പടി-15,പെരുമ്പാവൂര്‍ -15,അങ്കമാലി-14,എളംകുന്നപ്പുഴ- 14,കീരംപാറ-14,വരാപ്പുഴ-14,ഏഴിക്കര -13,കാലടി- 13,കുന്നുകര-13,മഴുവന്നൂര്‍- 13,എളമക്കര-12,കവളങ്ങാട്-12,കോട്ടുവള്ളി- 11,ആലങ്ങാട് -11,എടവനക്കാട്-11,കലൂര്‍ - 11,പിണ്ടിമന-11,പൂതൃക്ക-11,മുളവുകാട്-11,എടത്തല- 10,അയ്യമ്പുഴ -9,കരുമാലൂര്‍ -9,കോതമംഗലം -9,തുറവൂര്‍-9,നോര്‍ത്തുപറവൂര്‍-9,പള്ളിപ്പുറം- 9,മുണ്ടംവേലി-9,ഇടപ്പള്ളി-8,കടവന്ത്ര -8,കുമ്പളം- 8,തിരുമാറാടി-8,നെല്ലിക്കുഴി-8,കറുകുറ്റി-7,മഞ്ഞപ്ര- 7,വൈറ്റില- 7,തേവര-6,പിറവം- 6,എറണാകുളം നോര്‍ത്ത്-5,ഏലൂര്‍-5,കാഞ്ഞൂര്‍-5,കുഴിപ്പള്ളി- 5,കോട്ടപ്പടി-5,നെടുമ്പാശ്ശേരി-5,പല്ലാരിമംഗലം-5,പാലാരിവട്ടം -5,വടുതല-5,വാരപ്പെട്ടി-5ഇതര സംസ്ഥാന തൊഴിലാളി-10 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആരക്കുഴ, ഇലഞ്ഞി, ഉദയംപേരൂര്‍, എറണാകുളം സൗത്ത്, ചെല്ലാനം, തമ്മനം, മരട്, മുളന്തുരുത്തി, ആലുവ, ആവോലി, കുന്നത്തുനാട്, ചൂര്‍ണ്ണിക്കര, പാമ്പാക്കുട,പാറക്കടവ്, പോണേക്കര, മണീട്, മലയാറ്റൂര്‍ നീലീശ്വരം,ഐക്കാരനാട്, കരുവേലിപ്പടി, കുട്ടമ്പുഴ, ചോറ്റാനിക്കര, ഞാറക്കല്‍, മുടക്കുഴ, മൂക്കന്നൂര്‍,വേങ്ങൂര്‍, ആയവന, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, ചേന്ദമംഗലം, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പാലക്കുഴ, പൂണിത്തുറ, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, വടക്കേക്കര, വാളകം, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 853 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2040 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2206 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29897 ആണ്. ഇതില്‍ 28415 പേര്‍ വീടുകളിലും 65 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1417 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 197 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 180 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12584 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്-189,പി വി എസ്- 51,ജി എച്ച് മൂവാറ്റുപുഴ-13,ഡി എച്ച് ആലുവ-11,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 60,സ്വകാര്യ ആശുപത്രികള്‍ - 722,എഫ് എല്‍ റ്റി സികള്‍ -970,എസ് എല്‍ റ്റി സി കള്‍-154,വീടുകള്‍- 9297 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5609 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.