എറണാകുളം ജില്ലയില്‍ ഇന്ന് 1122 പേര്‍ക്ക് കൊവിഡ്

949 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.159 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 1123 പേര്‍ക്കു കൂടി രോഗം മുക്തി ലഭിച്ചു

Update: 2020-10-13 13:41 GMT

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1122 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 949 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.159 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 1123 പേര്‍ക്കു കൂടി രോഗം മുക്തി ലഭിച്ചു.ഇന്ന് 2239 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2671 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30755 ആണ്. ഇതില്‍ 29035 പേര്‍ വീടുകളിലും 104 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1616 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 206 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നും 234 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12258 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -225,പി വി എസ് - 49,സഞ്ജീവനി - 67,സ്വകാര്യ ആശുപത്രികള്‍ - 698,എഫ് എല്‍ റ്റി സികള്‍ -1203,ഡോമിസിലറി കെയര്‍ സെന്റര്‍- 129,വീടുകള്‍ - 8765 എന്നിങ്ങനെയാണ് ചികില്‍സയിലുള്ളത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3290 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News