എറണാകുളം ജില്ലയില്‍ ഇന്ന് 11,224 പേര്‍ക്ക് കൊവിഡ്
8097 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ 3093 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 11,224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.8097 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ 3093 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.ഇന്ന് 11,021 പേര്‍ രോഗ മുക്തി നേടി.10,801 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 11,818 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 74354:ആണ്. 71599 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 23167 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 1147 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 399 ആദ്യ ഡോസും, 389 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 812 ഡോസും, 331 ഡോസ് കൊവാക്‌സിനും 4 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 359 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 66066 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5834151 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3193773 ആദ്യ ഡോസ് വാക്‌സിനും, 2574312 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5141157 ഡോസ് കൊവിഷീല്‍ഡും, 676321 ഡോസ് കൊവാക്‌സിനും, 16673 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.കുട്ടികള്‍ക്കായുള്ള വാക്‌സിനേഷനില്‍ ഇതുവരെ 98045 ആദ്യ ഡോസും, 363 സെക്കന്റ് ഡോസും നല്‍കി.