എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് 1162 പേര്‍ക്ക് രോഗം

1114 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Update: 2021-04-13 13:46 GMT

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1162 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 1114 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് 336 പേര്‍ കൂടി ജില്ലയില്‍ രോഗമുക്തരായി.

തൃക്കാക്കര- 67,വെങ്ങോല-47,കളമശ്ശേരി-35,തൃപ്പൂണിത്തുറ- 33,എടത്തല -32,ആലങ്ങാട്-31,വാഴക്കുളം-30,ചെങ്ങമനാട്-28,നോര്‍ത്തുപറവൂര്‍-26,കാലടി-22,ആലുവ-21,രായമംഗലം-20,കോതമംഗലം-19,പള്ളുരുത്തി- 18,പിറവം-18,കരുമാലൂര്‍-17,കലൂര്‍-17,ചൂര്‍ണ്ണിക്കര-16,വൈറ്റില-16,കടവന്ത്ര-15,പെരുമ്പാവൂര്‍ -15,കാഞ്ഞൂര്‍-14,കീഴ്മാട്-14,ചേരാനല്ലൂര്‍-14,അങ്കമാലി-13,മാറാടി-13,എളംകുന്നപ്പുഴ- 12,എളമക്കര-12,കറുകുറ്റി -12,കൂവപ്പടി-12,ചിറ്റാറ്റുകര- 12,കുന്നുകര-11,തോപ്പുംപടി-11,പുത്തന്‍വേലിക്കര-11,മട്ടാഞ്ചേരി- 11,ഉദയംപേരൂര്‍ -10,കടുങ്ങല്ലൂര്‍- 10,കുമ്പളങ്ങി-10,പാലാരിവട്ടം-10,മഴുവന്നൂര്‍- 10,വടക്കേക്കര- 10,ആമ്പല്ലൂര്‍-9,ഇടപ്പള്ളി-9,കല്ലൂര്‍ക്കാട്-9,കിഴക്കമ്പലം-9,കുമ്പളം-9,ചോറ്റാനിക്കര-9,കോട്ടുവള്ളി- 8,നെടുമ്പാശ്ശേരി-8,മുടക്കുഴ-8,വെണ്ണല-8,ആവോലി- 7,ചെല്ലാനം-7,ചേന്ദമംഗലം- 7,ഞാറക്കല്‍-7,പച്ചാളം- 7,പായിപ്ര- 7,മുളന്തുരുത്തി-7,മുളവുകാട്-7,മൂവാറ്റുപുഴ-7,ശ്രീമൂലനഗരം-7,അശമന്നൂര്‍- 6,ആയവന-6,ഇടക്കൊച്ചി-6,കീരംപാറ-6,നെല്ലിക്കുഴി-6,പള്ളിപ്പുറം-6,പാമ്പാകുട-6,ഫോര്‍ട്ട് കൊച്ചി- 6,മണീട്-6,മരട്-6,മുണ്ടംവേലി- 6,വടുതല- 6,വരാപ്പുഴ- 6,ഇലഞ്ഞി- 5,ഐക്കരനാട് -5,കവളങ്ങാട്-5,കൂത്താട്ടുകുളം-5,പാറക്കടവ്-5,പാലക്കുഴ-5,പൂതൃക്ക-5,മഞ്ഞള്ളൂര്‍- 5,മലയാറ്റൂര്‍ നീലീശ്വരം -5,വടവുകോട്- 5,വാരപ്പെട്ടി-5,ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഏലൂര്‍, ഒക്കല്‍, തിരുവാണിയൂര്‍, തുറവൂര്‍, മൂക്കന്നൂര്‍, വാളകം, അയ്യമ്പുഴ, എളംകുളം, കുന്നത്തുനാട്, നായരമ്പലം, പനയപ്പിള്ളി, പിണ്ടിമന, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, എടക്കാട്ടുവയല്‍, ഏഴിക്കര, തമ്മനം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, പോത്താനിക്കാട്, മഞ്ഞപ്ര, ആരക്കുഴ, എടവനക്കാട്, കടമക്കുടി, കരുവേലിപ്പടി, കുട്ടമ്പുഴ, തിരുമാറാടി, തേവര, പൂണിത്തുറ, പൈങ്ങോട്ടൂര്‍, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2304 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1762 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20555 ആണ്. ഇന്ന് 168 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

7358 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 37,പി വി എസ്- 22,ജി എച്ച് മൂവാറ്റുപുഴ- 24,ഡി എച്ച് ആലുവ- 10,പള്ളുരുത്തി താലൂക്ക്,ആശുപത്രി - 32,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-16,സഞ്ജീവനി 48,സിയാല്‍- 60,സ്വകാര്യ ആശുപത്രികള്‍ - 445,എഫ് എല്‍ റ്റി സികള്‍ - 107,എസ് എല്‍ റ്റി സി കള്‍- 233,വീടുകള്‍- 5162 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13295 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News