എറണാകുളം ജില്ലയില്‍ ഇന്ന് 1168 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.88 %

1143 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-10-25 14:21 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1143 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

തൃക്കാക്കര 47,പാമ്പാകുട 40,ചേന്ദമംഗലം 34,തൃപ്പൂണിത്തുറ 31,വാരപ്പെട്ടി 30,മുളന്തുരുത്തി 29,കടുങ്ങല്ലൂര്‍ 27,

അങ്കമാലി 26,കുഴിപ്പള്ളി 26,നെടുമ്പാശ്ശേരി 26,തുറവൂര്‍ 24,കളമശ്ശേരി 23,പിറവം 22,വടക്കേക്കര 22,കുട്ടമ്പുഴ 21,

ആവോലി 18,കരുമാലൂര്‍ 17,കവളങ്ങാട് 17,വൈറ്റില 16,ഇടപ്പള്ളി 15,പള്ളിപ്പുറം 15,പിണ്ടിമന 15,ആരക്കുഴ 14,

ഏഴിക്കര 14,ചിറ്റാറ്റുകര 14,ആലുവ 13,കോട്ടുവള്ളി 13,ചേരാനല്ലൂര്‍ 13,പാറക്കടവ് 13,എടത്തല 12,കലൂര്‍ 12,

കോതമംഗലം 12,ആയവന 11,ഉദയംപേരൂര്‍ 11,എളംകുന്നപ്പുഴ 11,ഏലൂര്‍ 11,ഒക്കല്‍ 11,നായരമ്പലം 11,മഴുവന്നൂര്‍ 11,മൂവാറ്റുപുഴ 11,എടക്കാട്ടുവയല്‍ 10,കുന്നത്തുനാട് 10,കൂത്താട്ടുകുളം 10,നെല്ലിക്കുഴി 10,പായിപ്ര 10,ഫോര്‍ട്ട് കൊച്ചി 10,മരട് 10,ആലങ്ങാട് 9,കല്ലൂര്‍ക്കാട് 9,കാലടി 9,തിരുമാറാടി 9,നോര്‍ത്തുപറവൂര്‍ 9,പള്ളുരുത്തി 9,പുത്തന്‍വേലിക്കര 9

,മുണ്ടംവേലി 9,മൂക്കന്നൂര്‍ 9,ആമ്പല്ലൂര്‍ 8,കറുകുറ്റി 8,ഞാറക്കല്‍ 8,പാലക്കുഴ 8,മലയാറ്റൂര്‍ നീലീശ്വരം 8,കുമ്പളങ്ങി 7,പനമ്പള്ളി നഗര്‍ 7,വടവുകോട് 7

,എറണാകുളം നോര്‍ത്ത് 6,തേവര 6,തോപ്പുംപടി 6,മട്ടാഞ്ചേരി 6,വടുതല 6,എളമക്കര 5,കടമക്കുടി 5,കിഴക്കമ്പലം 5,

കീഴ്മാട് 5,കുന്നുകര 5,കൂവപ്പടി 5,ചൂര്‍ണ്ണിക്കര 5,പൈങ്ങോട്ടൂര്‍ 5,പോണേക്കര 5,മാറാടി 5,രാമമംഗലം 5,വെങ്ങോല 5,

ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എടവനക്കാട്, തിരുവാണിയൂര്‍, പൂണിത്തുറ, മഞ്ഞള്ളൂര്‍, മുളവുകാട്, രായമംഗലം, അയ്യമ്പുഴ,

എറണാകുളം സൗത്ത്, കടവന്ത്ര, കാഞ്ഞൂര്‍, കീരംപാറ, കുമ്പളം, കോട്ടപ്പടി, ചോറ്റാനിക്കര, പച്ചാളം,

പാലാരിവട്ടം, മഞ്ഞപ്ര, മണീട്, വാളകം, വേങ്ങൂര്‍, ഇലഞ്ഞി, ഐക്കാരനാട്, പനയപ്പിള്ളി, വരാപ്പുഴ,

ശ്രീമൂലനഗരം, അശമന്നൂര്‍, ഇടക്കൊച്ചി, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, ചെങ്ങമനാട്, ചെല്ലാനം,

തമ്മനം, പല്ലാരിമംഗലം, പൂതൃക്ക, പെരുമ്പാവൂര്‍, പോത്താനിക്കാട്, മുടക്കുഴ, വാഴക്കുളം, വെണ്ണല

എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1453 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1867 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1470 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40342 ആണ്.

ഇന്ന് 48 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12191 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 7847 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News