എറണാകുളം ജില്ലയില്‍ ഇന്ന് 1201 പേര്‍ക്ക് കൊവിഡ്
1013 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.140 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 1013 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.140 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐ എന്‍ എച്ച് എസിലെ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇന്ന് 385 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 379 പേര്‍ എറണാകുളം ജില്ലക്കാരും 6 പേര്‍ മറ്റ് ജില്ലക്കാരുമാണ്ഇന്ന് 1690 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1448 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28404 ആണ്. ഇതില്‍ 26715 പേര്‍ വീടുകളിലും 144 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1545 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 310 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 271 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12267 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -214,പി വി എസ് -37,സഞ്ജീവനി - 93,സ്വകാര്യ ആശുപത്രികള്‍ - 965,എഫ് എല്‍ റ്റി സികള്‍ - 1526,വീടുകള്‍ - 8217 എന്നിങ്ങനെയാണ് കണക്ക്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 2202 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 4439 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.