എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് 1226 പേര്‍ക്ക് രോഗം
1185 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 1226 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1185 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-50,കിഴക്കമ്പലം-36,തൃപ്പൂണിത്തുറ-31,വെങ്ങോല-29,എളംകുന്നപ്പുഴ- 27,ഇടപ്പള്ളി-25,എടത്തല -25,ആലങ്ങാട്- 24,പള്ളുരുത്തി- 24,കടവന്ത്ര-23,ശ്രീമൂലനഗരം-23,ഫോര്‍ട്ട് കൊച്ചി-21,കലൂര്‍- 20,എറണാകുളം സൗത്ത്-19,ചേരാനല്ലൂര്‍-19,ഉദയംപേരൂര്‍-18,കളമശ്ശേര-18,കീഴ്മാട്-18,വടക്കേക്കര-18,ആലുവ-17,കീരംപാറ -17,കോതമംഗലം-17,മുളന്തുരുത്തി- 17,വടവുകോട്- 17,വേങ്ങൂര്‍- 17,ഞാറക്കല്‍- 16,നെടുമ്പാശ്ശേരി-16,നോര്‍ത്തുപറവൂര്‍-16,മരട്-16,പാലാരിവട്ടം-15,വൈറ്റില-15,എളമക്കര-14,ഐക്കരനാട്-14,മൂവാറ്റുപുഴ-14,രായമംഗലം -14,ആമ്പല്ലൂര്‍-13,കടുങ്ങല്ലൂര്‍-13,ചിറ്റാറ്റുകര- 13,കറുകുറ്റി-12,കുന്നത്തുനാട്-12,കൂവപ്പടി-12,കോട്ടുവള്ളി -12,മട്ടാഞ്ചേരി- 12,പനമ്പള്ളി നഗര്‍- 11,അയ്യമ്പുഴ-10,കാലടി- 10,പെരുമ്പാവൂര്‍-10,മുണ്ടംവേലി-10,വാഴക്കുളം-10,ഇടക്കൊച്ചി- 9,പിറവം-9,പൈങ്ങോട്ടൂര്‍-9,വെണ്ണല-9,എടക്കാട്ടുവയല്‍-8,ഏഴിക്കര- 8,കുന്നുകര-8,കുമ്പളം- 8,മഴുവന്നൂര്‍ -8,വടുതല- 8,എറണാകുളം നോര്‍ത്ത് -7,ഒക്കല്‍-7,കവളങ്ങാട്-7,ചൂര്‍ണ്ണിക്കര-7,ചെങ്ങമനാട്-7,പിണ്ടിമന -7,മണീട്-7,മാറാടി-7,അങ്കമാലി-6,അശമന്നൂര്‍ - 6,ആരക്കുഴ-6,നെല്ലിക്കുഴി-6,പച്ചാളം-6,മുടക്കുഴ- 6,വരാപ്പുഴ -6,ആയവന-5,ഏലൂര്‍-5,കുമ്പളങ്ങി- 5,പായിപ്ര-5,പുത്തന്‍വേലിക്കര-5,പോണേക്കര- 5,മഞ്ഞള്ളൂര്‍-5,മലയാറ്റൂര്‍ നീലീശ്വരം-5,വാളകം-5,ഇതരം സംസ്ഥാനം തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇലഞ്ഞി, എടവനക്കാട്, കടമക്കുടി, കരുമാലൂര്‍, കല്ലൂര്‍ക്കാട്, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, തോപ്പുംപടി, നായരമ്പലം, പള്ളിപ്പുറം, ആവോലി, കാഞ്ഞൂര്‍, കോട്ടപ്പടി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുമാറാടി, തുറവൂര്‍, പാമ്പാകുട, പോത്താനിക്കാട്, അയ്യപ്പന്‍കാവ്, തിരുവാണിയൂര്‍, തേവര,പത്തനംതിട്ട, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, എളംകുളം, കുട്ടമ്പുഴ, കുന്നുംപുറം, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, പാറക്കടവ്, മുളവുകാട്, മൂക്കന്നൂര്‍, രാമമംഗലം, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 201 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2197 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 597 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22200 ആണ്.
ഇന്ന് 126 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 45 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8362 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 32,പി വി എസ്- 29,ജി എച്ച് മൂവാറ്റുപുഴ- 27,ഡി എച്ച് ആലുവ- 10,പള്ളുരുത്തി താലൂക്ക് ആശുപത്രി -33,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-31,പറവൂര്‍ താലൂക്ക് ആശുപത്രി- 4,സഞ്ജീവനി 48,സിയാല്‍- 60,സ്വകാര്യ ആശുപത്രികള്‍ - 496,എഫ് എല്‍ റ്റി സികള്‍ - 111,എസ് എല്‍ റ്റി സി കള്‍- 236,വീടുകള്‍- 6019 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8584 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.