കൊവിഡ്: എറണാകുളത്ത് വീണ്ടും ആയിരം കടന്നു;ഇന്ന് രോഗം 1250 പേര്‍ക്ക്
994 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.235 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസിലെ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു.ഇന്ന് 1250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 994 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.235 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസിലെ ഒരാള്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
രായമംഗലം -43,തൃക്കാക്കര-41,നെടുമ്പാശ്ശേരി- 38,മരട്-38,കിഴക്കമ്പലം-35,വെങ്ങോല - 33,തൃപ്പൂണിത്തുറ -31,കടമക്കുടി- 28,കാലടി-26,വരാപ്പുഴ- 25,പള്ളുരുത്തി- 23,പായിപ്ര-23,കുമ്പളങ്ങി - 22,കറുകുറ്റി -21,ശ്രീമൂലനഗരം -20,കടവന്ത്ര-19,നെല്ലിക്കുഴി- 19,അങ്കമാലി-18,കോതമംഗലം - 18,ചെങ്ങമനാട് -18,ചെല്ലാനം-18,മലയാറ്റൂര്‍ നീലീശ്വരം -18,വടവുകോട്-18,ഉദയംപേരൂര്‍ -17,കരുമാലൂര്‍ -16,പുത്തന്‍വേലിക്കര - 16,നായരമ്പലം-15,പള്ളിപ്പുറം -15,ഫോര്‍ട്ട് കൊച്ചി -15,മട്ടാഞ്ചേരി - 15,മൂക്കന്നൂര്‍ -15,ഇടക്കൊച്ചി-14,ഐക്കാരനാട് -13,കളമശ്ശേരി -13,കോട്ടുവള്ളി-13,പെരുമ്പാവൂര്‍-13,മൂവാറ്റുപുഴ -13,എറണാകുളം സൗത്ത് -12,ഏലൂര്‍ -12,കലൂര്‍ -12,കാഞ്ഞൂര്‍ -12,ആലങ്ങാട് - 11,ഇടപ്പള്ളി -11,എടത്തല -11,കവളങ്ങാട്-11,വാഴക്കുളം -11,ആവോലി -10,തോപ്പുംപടി-10,പല്ലാരിമംഗലം-10,ഇലഞ്ഞി -9,എറണാകുളം നോര്‍ത്ത്-9,ഏഴിക്കര- 9,ചൂര്‍ണ്ണിക്കര-9,തേവര- 9,വടക്കേക്കര-9,ആമ്പല്ലൂര്‍ -8,ഒക്കല്‍ -8,കടുങ്ങല്ലൂര്‍ -8,കൂവപ്പടി-8,ചോറ്റാനിക്കര -8,പൂതൃക്ക-8,മുണ്ടംവേലി-8,കൂത്താട്ടുകുളം -7,ചേന്ദമംഗലം -7,പാലാരിവട്ടം -7,പോണേക്കര-7,വൈറ്റില-7,ആലുവ- 6,എളംകുന്നപ്പുഴ-6,കുന്നത്തുനാട്- 6,മഞ്ഞപ്ര -6,വാരപ്പെട്ടി-6,വെണ്ണല- 6,എളമക്കര-5,കുഴിപ്പള്ളി-5,പിണ്ടിമന -5,,മുളന്തുരുത്തി-5,ഇതര സംസ്ഥാനതൊഴിലാളി- 20 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ കീഴ്മാട്, പച്ചാളം, വടുതല, വാളകം, വേങ്ങൂര്‍, അയ്യമ്പുഴ, കുന്നുകര, കുമ്പളം, ചേരാനല്ലൂര്‍, തമ്മനം, തിരുവാണിയൂര്‍, തുറവൂര്‍, നോര്‍ത്തുപറവൂര്‍, പാമ്പാക്കുട, രാമമംഗലം, എടവനക്കാട്, എളംകുളം, ചിറ്റാറ്റുകര, തിരുമാറാടി, പനമ്പള്ളി നഗര്‍, പാറക്കടവ്, പാലക്കുഴ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മണീട്, മഴുവന്നൂര്‍, അശമന്നൂര്‍, ആയവന, ആരക്കുഴ, എടക്കാട്ടുവയല്‍, കരുവേലിപ്പടി, കീരംപാറ, കോട്ടപ്പടി, ഞാറക്കല്‍, പടമുകള്‍, പിറവം, പൂണിത്തുറ, മഞ്ഞള്ളൂര്‍, മുടക്കുഴ, മുളവുകാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 633 പേര് രോഗ മുക്തി നേടി.
ഇന്ന് 1990 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1849 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30209 ആണ്. ഇതില്‍ 28664 പേര് വീടുകളിലും 80 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1465 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 166 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 163 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12192 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -267,പി വി എസ് - 46,ജി എച്ച് മൂവാറ്റുപുഴ-10,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 2,സഞ്ജീവനി - 61,സ്വകാര്യ ആശുപത്രികള്‍ - 693,എഫ് എല്‍ റ്റി സികള്‍ -876,എസ് എല്‍ റ്റി സി കള്‍- 231,വീടുകള്‍ - 8835 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത് ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7372 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.