എറണാകുളം ജില്ലയില്‍ ഇന്ന് 1323 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.1 ശതമാനം

ഇന്ന് 1291പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും സിഐഎസ്എഫ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-07-08 13:38 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1323 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.1 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1291പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും സിഐഎസ്എഫ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

തൃക്കാക്കര -67,പള്ളിപ്പുറം-65,ചെല്ലാനം-56,ചിറ്റാറ്റുകര-37,തൃപ്പൂണിത്തുറ -28,എളംകുന്നപ്പുഴ- 27,

മരട്-24,കോട്ടുവള്ളി- 23,നെല്ലിക്കുഴി- 23,രായമംഗലം- 23,കരുമാലൂര്‍-22,കോതമംഗലം -22,

വടക്കേക്കര-22,കുമ്പളങ്ങി- 21,ഞാറക്കല്‍ - 21,നോര്‍ത്തുപറവൂര്‍-21,പായിപ്ര-21,

മലയാറ്റൂര്‍നീലീശ്വരം-21,വെങ്ങോല-21,ഏഴിക്കര-20,കടവന്ത്ര-20,ചെങ്ങമനാട്-20,

ചേരാനല്ലൂര്‍-20,ഉദയംപേരൂര്‍-18,കളമശ്ശേരി -18,കൂവപ്പടി-18,അങ്കമാലി-17,കുന്നുകര-16,

ഫോര്‍ട്ട് കൊച്ചി- 16,മുളന്തുരുത്തി-16,വരാപ്പുഴ-16,ഐക്കാരനാട് -15,കാലടി -15,പിറവം- 14,

മൂവാറ്റുപുഴ - 14,കടുങ്ങല്ലൂര്‍ - 13,കവളങ്ങാട്-13,പനമ്പള്ളി നഗര്‍-13,പള്ളുരുത്തി -13,ഇടപ്പള്ളി-12,എടത്തല-12,തുറവൂര്‍-12,പൈങ്ങോട്ടൂര്‍- 12,മുണ്ടംവേലി- 12,

ആലങ്ങാട്-11,എടക്കാട്ടുവയല്‍ -11,പുത്തന്‍വേലിക്കര- 11,മുളവുകാട്- 11,

ആലുവ- 10,ഇടക്കൊച്ചി - 10,കുട്ടമ്പുഴ-10,ചേന്ദമംഗലം-10,മഞ്ഞള്ളൂര്‍ -10,മഴുവന്നൂര്‍- 10,അയ്യമ്പുഴ-8,ആമ്പല്ലൂര്‍-8,ഒക്കല്‍-8,കുന്നത്തുനാട്-8,തേവര-8,നായരമ്പലം-8,മണീട്-8,

വാളകം -8,ശ്രീമൂലനഗരം-8,കലൂര്‍-7,പനയപ്പിള്ളി-7,മട്ടാഞ്ചേരി-7,മുടക്കുഴ-7,എറണാകുളം നോര്‍ത്ത്-6,

എളമക്കര -6,പാറക്കടവ്-6,മൂക്കന്നൂര്‍-6,വടവുകോട്-6,ആവോലി - 5,ഇലഞ്ഞി- 5,കിഴക്കമ്പലം-5,

ചൂര്‍ണ്ണിക്കര-5,ഇതര സംസ്ഥാന തൊഴിലാളി-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം സൗത്ത് ,കറുകുറ്റി ,കാഞ്ഞൂര്‍ ,കോട്ടപ്പടി ,പാലാരിവട്ടം ,മാറാടി, വടുതല ,വാഴക്കുളം ,വെണ്ണല ,വേങ്ങൂര്‍ ,വൈറ്റില ,ആയവന , എടവനക്കാട്,ഏലൂര്‍ ,പല്ലാരിമംഗലം ,പാലക്കുഴ ,പെരുമ്പടപ്പ് ,പെരുമ്പാവൂര്‍, വാരപ്പെട്ടി ,അശമന്നൂര്‍ ,കല്ലൂര്‍ക്കാട് ,കുമ്പളം ,ചളിക്കവട്ടം ,ചോറ്റാനിക്കര, തിരുവാണിയൂര്‍ ,പിണ്ടിമന ,അയ്യപ്പന്‍കാവ് ,കടമക്കുടി ,കീരംപാറ , കുഴിപ്പള്ളി ,കൂത്താട്ടുകുളം ,തിരുമാറാടി ,തോപ്പുംപടി ,നെടുമ്പാശ്ശേരി , പാമ്പാകുട പൂണിത്തുറ ,പോണേക്കര ,മഞ്ഞപ്ര ,രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1812 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3380 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3573 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35591 ആണ്. ഇന്ന് 145 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 195 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

12332 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 85,ജി എച്ച് മൂവാറ്റുപുഴ-17,ജി എച്ച് എറണാകുളം- 53,ഡി എച്ച് ആലുവ- 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 10,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 21,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 14,കോതമംഗലം താലൂക്ക് ആശുപത്രി 6,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 25,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 25,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 83,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ - 812,എഫ് എല്‍ റ്റി സികള്‍ - 381,എസ് എല്‍ റ്റി സി കള്‍- 248,ഡോമിസിലറി കെയര്‍ സെന്റെര്‍- 815,വീടുകള്‍- 8318 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14536 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News