എറണാകുളം ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ്
123 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ ഐ എന്‍ എച് എസ് സഞ്ജീവനി ഉദ്യോഗസ്ഥരാണ്.തൃക്കാക്കര,കോട്ടുവള്ളി,തൃപ്പുണിത്തുറ,മരട് മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 123 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.ഇതില്‍ ഏഴു പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശിയും നാലു പേര്‍ ആന്ധ്രാപ്രദേശ് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയും മറ്റൊരാള്‍ മഹാരാഷ്ട്ര സ്വദേശിയുമാണ്.ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ ഐ എന്‍ എച് എസ് സഞ്ജീവനി ഉദ്യോഗസ്ഥരാണ്.തൃക്കാക്കര,കോട്ടുവള്ളി,തൃപ്പുണിത്തുറ,മരട് മേഖലകളിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.തൃക്കാക്കരയില്‍ 18 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
കോട്ടുവള്ളിയില്‍ 12 പേര്‍ക്കും, മരടില്‍ ഏഴു പേര്‍ക്കുംതൃപ്പുണിത്തുറയില്‍ ആറു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മരടില്‍ രോഗം ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇത് കൂടാതെ പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എട്ട് അതിഥി തൊഴിലാളികള്‍ള്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.വൈപ്പിന്‍,പള്ളിപ്പുറം മേഖലയില്‍ നാലു പേര്‍ക്ക് വീതവും വേങ്ങൂര്‍,കളമശ്ശേരി, സൗത്ത് വാഴക്കുളം മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും കടുങ്ങല്ലൂര്‍,കലൂര്‍,ഫോര്‍ട്ട് കൊച്ചി,മട്ടാഞ്ചേരി,ചെല്ലാനം,മൂക്കന്നൂര്‍,വടക്കേക്കര,വെങ്ങോല മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇടപ്പള്ളി സ്വദേശി,ഉദയംപേരൂര്‍ സ്വദേശിനി,എറണാകുളത്തു ജോലി ചെയ്യുന്ന കോട്ടയം സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപതിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരന്‍,എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരി,ഏലൂര്‍ സ്വദേശി,കരുമാലൂരില്‍ താമസിക്കുന്ന അന്യ സംസ്ഥാനക്കാരനായ അഞ്ചു വയസ്സുള്ള കുട്ടി,കലൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളി,കാഞ്ഞൂര്‍ സ്വദേശി ,കുന്നുകര സ്വദേശി,കൂവപ്പടി സ്വദേശിനി,ചൂര്‍ണ്ണിക്കര സ്വദേശി,ചെങ്ങമനാട് സ്വദേശി,ചേരാനല്ലൂര്‍ സ്വദേശി,നിലവില്‍ തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം സ്വദേശി,നിലവില്‍ തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം സ്വദേശിനി,പാലക്കുഴ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി,മുടക്കുഴ സ്വദേശി,ഇടപ്പള്ളി സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,പാറക്കടവ് സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,കിഴക്കമ്പലം സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,വടുതല സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക യായ പൈങ്ങോട്ടൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തിരുവാണിയൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കൊല്ലം സ്വദേശിനി,ആലുവ സ്വദേശിനി,എടവനക്കാട് സ്വദേശിനി,കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി,കലൂര്‍ സ്വദേശിനി,കിഴക്കമ്പലം സ്വദേശി,ചെങ്ങമനാട് സ്വദേശി,നോര്‍ത്തുപറവൂര്‍ സ്വദേശി,മൂക്കന്നൂര്‍ സ്വദേശിനി,വേങ്ങൂര്‍ സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 147 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 129 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 8 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 845 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 874 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16469 ആണ്. ഇതില്‍ 14114 പേര്‍ വീടുകളിലും, 118 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2237 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 187 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 153 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2073 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1649 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1234 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 983 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1547 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.