എറണാകുളം ജില്ലയില്‍ ഇന്ന് 1372 പേര്‍ക്ക് കൊവിഡ് ;10.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇന്ന് 1346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1372 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.31 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
തൃക്കാക്കര -69,മലയാറ്റൂര്‍ നീലീശ്വരം-55,തൃപ്പൂണിത്തുറ -48,ചൂര്‍ണ്ണിക്കര-39,കളമശ്ശേരി-34,കീഴ്മാട്-33,കുമ്പളങ്ങി-33,പള്ളിപ്പുറം- 33,എടത്തല - 31,ഞാറക്കല്‍ - 29,പായിപ്ര-29,പള്ളുരുത്തി-27,ആലങ്ങാട്-26,വാഴക്കുളം-24,കടുങ്ങല്ലൂര്‍- 23,
നോര്‍ത്തുപറവൂര്‍-22,ഇടപ്പള്ളി-21,കുന്നുകര- 21,കോതമംഗലം -19,മുണ്ടംവേലി -19,
വടക്കേക്കര-19,അങ്കമാലി- 18,ചേരാനല്ലൂര്‍ -18,നായരമ്പലം-18,ഫോര്‍ട്ട് കൊച്ചി-18,ആമ്പല്ലൂര്‍-17,
ഇടക്കൊച്ചി-17,നെല്ലിക്കുഴി- 17,കരുമാലൂര്‍-16,ചെങ്ങമനാട് -16,എളംകുന്നപ്പുഴ- 15,
തുറവൂര്‍- 15,പിറവം-15,മഴുവന്നൂര്‍ -15,ഏലൂര്‍- 14,കുമ്പളം- 14,പെരുമ്പാവൂര്‍-14,ചിറ്റാറ്റുകര -13,ചേന്ദമംഗലം-13,മരട്-13,മുളവുകാട്- 13,കറുകുറ്റി-12,മട്ടാഞ്ചേരി-12,വൈറ്റില - 12,
ഉദയംപേരൂര്‍-11,എളമക്കര -11,ഐക്കാരനാട് -11,ആലുവ-10,കുഴിപ്പള്ളി-10,ചെല്ലാനം-10,
നെടുമ്പാശ്ശേരി- 10,പൈങ്ങോട്ടൂര്‍-10,മൂവാറ്റുപുഴ -10,വടുതല-10,കലൂര്‍-9,പെരുമ്പടപ്പ്-9,
രാമമംഗലം-9,കുന്നത്തുനാട് -8,ഏഴിക്കര- 7,കിഴക്കമ്പലം- 7,കൂത്താട്ടുകുളം- 7,തിരുവാണിയൂര്‍-7,
വടവുകോട്-7,വെണ്ണല- 7,കടവന്ത്ര- 6,കവളങ്ങാട്-6,തോപ്പുംപടി-6,മുളന്തുരുത്തി -6,
എറണാകുളം നോര്‍ത്ത്- 5,എറണാകുളം സൗത്ത്-5,കോട്ടപ്പടി -5,ചോറ്റാനിക്കര-5,മാറാടി-5,
വരാപ്പുഴ -5,ഇതര സംസ്ഥാന തൊഴിലാളി-13 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എടവനക്കാട് ,കടമക്കുടി ,കാലടി ,കോട്ടുവള്ളി ,തമ്മനം ,തേവര ,പാറക്കടവ്,പാലാരിവട്ടം ,പോണേക്കര ,പോത്താനിക്കാട് ,മുടക്കുഴ ,രായമംഗലം ,വെങ്ങോല ,ആയവന ,ആവോലി ,ഇലഞ്ഞി ,എടക്കാട്ടുവയല്‍ ,കുട്ടമ്പുഴ ,കുന്നുംപുറം ,കൂവപ്പടി ,പല്ലാരിമംഗലം ,പൂതൃക്ക ,വേങ്ങൂര്‍ ,ശ്രീമൂലനഗരം ,
ഒക്കല്‍ ,കാഞ്ഞൂര്‍ ,കീരംപാറ ,പിണ്ടിമന ,മഞ്ഞപ്ര ,മഞ്ഞള്ളൂര്‍ ,മണീട് ,അയ്യമ്പുഴ ,അശമന്നൂര്‍ ,ആരക്കുഴ ,ചക്കരപ്പറമ്പ് ,ചളിക്കവട്ടം ,പച്ചാളം ,പനമ്പള്ളി നഗര്‍ ,പാമ്പാകുട ,പുത്തന്‍വേലിക്കര ,മൂക്കന്നൂര്‍ ,വാരപ്പെട്ടി ,വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1062 പേര് രോഗ മുക്തി നേടി.ഇന്ന് 1866പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2585 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37370ആണ്. ഇന്ന് 147 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 216 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12475 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 72,പി വി എസ് 1,ജി എച്ച് മൂവാറ്റുപുഴ- 22,ജി എച്ച് എറണാകുളം- 62,ഡി എച്ച് ആലുവ- 42,പള്ളുരുത്തി താലൂക്ക് ആശുപത്രി 18,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 28,പറവൂര്‍ താലൂക്ക് ആശുപത്രി 8,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 38,കോതമംഗലം താലൂക്ക് ആശുപത്രി 15,അങ്കമാലി താലൂക്ക് ആശുപത്രി 21,
പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 51,സഞ്ജീവനി 31,സ്വകാര്യ ആശുപത്രികള്‍ - 939,എഫ് എല്‍ റ്റി സികള്‍ - 424,എസ് എല്‍ റ്റി സി കള്‍- 258,ഡോമിസിലറി കെയര്‍ സെന്റെര്- 839,വീടുകള്‍- 8212 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13302 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.