എറണാകുളത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ്; ഒമ്പതു പേര്‍ക്ക് രോഗമുക്തി

127 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 122 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. ഇന്ന് 1102 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12687 ആണ്.

Update: 2020-06-22 16:25 GMT

കൊച്ചി; എറണാകുളം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗബാധിതരായിരുന്ന ഒമ്പതു പേര്‍ സുഖം പ്രാപിച്ചു.ജൂണ്‍ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂണ്‍ 16 ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂണ്‍ ഒന്നിന് മോസ്‌കോ-കണ്ണൂര്‍ വിമാനത്തിലെത്തിയ 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂണ്‍ 16 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള കോടനാട് സ്വദേശി , ജൂണ്‍ 12 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള ഞാറക്കല്‍ സ്വദേശി, ജൂണ്‍ 20 ലെ മസ്‌കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 44 വയസുള്ള പിണ്ടിമന സ്വദേശി, ജൂണ്‍ 12 ലെ ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള അശമന്നൂര്‍ സ്വദേശി, അതേ വിമാനത്തിലെത്തിയ 30 വയസുള്ള അശമന്നൂര്‍ സ്വദേശിനി, ജൂണ്‍ 12 ന് ട്രെയിനില്‍ മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലെത്തിയ 19 വയസുള്ള ഇലഞ്ഞി സ്വദേശിനി, ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയ 31 വയസുള്ള തട്ടേക്കാട് സ്വദേശിനി, ഇവരുടെ 1, 7 വയസുള്ള കുട്ടികള്‍, ഇതേ ട്രെയിനില്‍ എത്തിയ 49 വയസുള്ള തട്ടേക്കാട് സ്വദേശിനി, ജൂണ്‍ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള മുളവുകാട് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 8 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തുറവൂര്‍ സ്വദേശി, ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള മഹാരാഷ്ട്ര സ്വദേശിനി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള കടവൂര്‍ സ്വദേശി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 15 നു രോഗം സ്ഥിരീകരിച്ച 27 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 31 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള കോതമംഗലം സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് 1102 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1278 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12687 ആണ്. ഇതില്‍ 10503 പേര്‍ വീടുകളിലും, 416 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1768 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 14 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.173 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 127 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 122 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 113 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 198 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 14 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 189 ഫലങ്ങളാണ് ലഭിക്കാനുള്ളത്. 

Tags:    

Similar News