എറണാകുളം ജില്ലയില്‍ ഇന്ന് 1481 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.74 %
1462 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒമ്പതു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്ക്കുംഎട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1481 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.74 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1462 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒമ്പതു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്.
തൃക്കാക്കര 57,തൃപ്പൂണിത്തുറ 54,ചിറ്റാറ്റുകര 46,കരുമാലൂര്‍ 42,എളംകുന്നപ്പുഴ 39,പല്ലാരിമംഗലം 38,പള്ളിപ്പുറം 37,കറുകുറ്റി 32,പുത്തന്‍വേലിക്കര 32,കോതമംഗലം 30,തിരുവാണിയൂര്‍ 30,ശ്രീമൂലനഗരം 30,നോര്‍ത്തുപറവൂര്‍ 29,എടത്തല 27,കല്ലൂര്‍ക്കാട് 27,അയ്യമ്പുഴ 25,തിരുമാറാടി 25,അങ്കമാലി 24,ആലങ്ങാട് 24,കീരംപാറ 22,രായമംഗലം 22
,പിറവം 21,കിഴക്കമ്പലം 20,പള്ളുരുത്തി 19,വേങ്ങൂര്‍ 19,കുന്നത്തുനാട് 18,ഇടപ്പള്ളി 16,കാഞ്ഞൂര്‍ 16,കൂവപ്പടി 16,
പായിപ്ര 16,പൈങ്ങോട്ടൂര്‍ 16,മഞ്ഞപ്ര 16,ഐക്കാരനാട് 15,കളമശ്ശേരി 15,മഞ്ഞള്ളൂര്‍ 15,കൂത്താട്ടുകുളം 14,
നായരമ്പലം 14,നെടുമ്പാശ്ശേരി 14,ആരക്കുഴ 13,കോട്ടുവള്ളി 13,മലയാറ്റൂര്‍ നീലീശ്വരം 13,മുടക്കുഴ 13,ആമ്പല്ലൂര്‍ 12,
കാലടി 12,ചോറ്റാനിക്കര 12,വരാപ്പുഴ 12,ഉദയംപേരൂര്‍ 11,ഏലൂര്‍ 11,പാമ്പാകുട 11,പാലക്കുഴ 11,വടക്കേക്കര 11,
വടുതല 11,ചേരാനല്ലൂര്‍ 10,നെല്ലിക്കുഴി 10,വടവുകോട് 10,കടവന്ത്ര 9,കലൂര്‍ 9,കുട്ടമ്പുഴ 9,ചൂര്‍ണ്ണിക്കര 9,
ചെങ്ങമനാട് 9,ഞാറക്കല്‍ 9,മരട് 9,മഴുവന്നൂര്‍ 9,അശമന്നൂര്‍ 8,എറണാകുളം നോര്‍ത്ത് 8,കടമക്കുടി 8,
ഫോര്‍ട്ട് കൊച്ചി 8,മുളന്തുരുത്തി 8,വാഴക്കുളം 8,എളമക്കര 7,കടുങ്ങല്ലൂര്‍ 7,കുമ്പളം 7,പെരുമ്പാവൂര്‍ 7,
പോത്താനിക്കാട് 7,ആവോലി 6,കവളങ്ങാട് 6,തോപ്പുംപടി 6,മുണ്ടംവേലി 6,വൈറ്റില 6,എറണാകുളം സൗത്ത് 5,ചേന്ദമംഗലം 5,തേവര 5,പാലാരിവട്ടം 5,പൂതൃക്ക 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇലഞ്ഞി, എടക്കാട്ടുവയല്‍, ഏഴിക്കര, കീഴ്മാട്, കുന്നുകര, തുറവൂര്‍, പൂണിത്തുറ, മാറാടി, വാളകം,
ആയവന, കോട്ടപ്പടി, പാറക്കടവ്, മൂക്കന്നൂര്‍, മൂവാറ്റുപുഴ, രാമമംഗലം, ആലുവ, എടവനക്കാട്, ഒക്കല്‍,
കുഴിപ്പള്ളി, പച്ചാളം, പനമ്പള്ളി നഗര്‍, പോണേക്കര, മുളവുകാട്, വെങ്ങോല, അയ്യപ്പന്‍കാവ്, ഇടക്കൊച്ചി,
എളംകുളം, കുമ്പളങ്ങി, തമ്മനം, മട്ടാഞ്ചേരി, വാരപ്പെട്ടി, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 676 പേര് രോഗ മുക്തി നേടി.ഇന്ന് 2817 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1301 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39922 ആണ്. ഇന്ന് 59 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 156 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12510 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 12610 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.