എറണാകുളം ജില്ലയില്‍ ഇന്ന് 1551 പേര്‍ക്ക് കൊവിഡ്
15.4 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1510 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1551 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.4 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1510 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര - 89,തൃപ്പൂണിത്തുറ-67,എളംകുന്നപ്പുഴ-58,കളമശ്ശേരി- 58,വെങ്ങോല - 57,കുമ്പളങ്ങി -53,കോട്ടുവള്ളി -52,ഫോര്‍ട്ട് കൊച്ചി-50,പള്ളുരുത്തി-43,കിഴക്കമ്പലം-40,ചൂര്‍ണ്ണിക്കര-32,പള്ളിപ്പുറം- 32,കീഴ്മാട്-30,വരാപ്പുഴ-29,കലൂര്‍-26,മട്ടാഞ്ചേരി-24,
വാഴക്കുളം-24,വൈറ്റില-23,നോര്‍ത്തുപറവൂര്‍-22,മരട്- 22,മുളവുകാട് -22,എടത്തല-20,എളമക്കര- 20,ആലങ്ങാട്-18,കുമ്പളം-18,ഇടപ്പള്ളി - 17,പാലാരിവട്ടം-17,ആലുവ- 16,ചെങ്ങമനാട് -15,ഞാറക്കല്‍- 15,ഐക്കാരനാട്-14,ചോറ്റാനിക്കര- 14,വടുതല- 14,ഇടക്കൊച്ചി- 13,ചെല്ലാനം-13,നായരമ്പലം -13,പായിപ്ര-13,പുത്തന്‍വേലിക്കര- 13,
കുന്നുകര-12,തമ്മനം-12,പെരുമ്പാവൂര്‍-12,മലയാറ്റൂര്‍ നീലീശ്വരം -12,മൂവാറ്റുപുഴ-12,ആവോലി-11,കവളങ്ങാട്-11,ചേന്ദമംഗലം- 11,എടവനക്കാട്-10,എറണാകുളം സൗത്ത്-10,ഒക്കല്‍-10,കടവന്ത്ര-10,ചേരാനല്ലൂര്‍-10,പെരുമ്പടപ്പ്-10,വടക്കേക്കര-10,അങ്കമാലി-9,ആമ്പല്ലൂര്‍-9,എളംകുളം -9,കോതമംഗലം -9,തുറവൂര്‍-9,മഴുവന്നൂര്‍-9,
ചിറ്റാറ്റുകര- 8,തോപ്പുംപടി-8,കടുങ്ങല്ലൂര്‍-7,തേവര-7,നെടുമ്പാശ്ശേരി -7,പച്ചാളം -7വെണ്ണല - 7,ഏലൂര്‍-6,കരുമാലൂര്‍ - 6,കുന്നത്തുനാട്-6,പിറവം- 6,മുണ്ടംവേലി - 6,വടവുകോട് -6,വാരപ്പെട്ടി-6,ഉദയംപേരൂര്‍-5,എറണാകുളം നോര്‍ത്ത്- 5,ഏഴിക്കര- 5,ചളിക്കവട്ടം-5,തിരുവാണിയൂര്‍-5,പനയപ്പിള്ളി-5,പല്ലാരിമംഗലം-5,ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇലഞ്ഞി, രായമംഗലം, കാഞ്ഞൂര്‍, കാലടി, നെല്ലിക്കുഴി, പാമ്പാകുട, പോണേക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ, കൂവപ്പടി, കോട്ടപ്പടി, പനമ്പള്ളി നഗര്‍, മുടക്കുഴ, മൂക്കന്നൂര്‍, അശമന്നൂര്‍, ആരക്കുഴ, എടക്കാട്ടുവയല്‍, കടമക്കുടി, കരുവേലിപ്പടി, കീരംപാറ, കുഴിപ്പള്ളി, കൂത്താട്ടുകുളം, പിണ്ടിമന, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍, മണീട്, മാറാടി, മുളന്തുരുത്തി, രാമമംഗലം, വാളകം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 6149 പേര് രോഗ മുക്തി നേടി. ഇന്ന് 2000 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 8603 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 60682 ആണ്.ഇന്ന് 276 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 343 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
20523 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 141,പി വി എസ് -58,ജി എച്ച് മൂവാറ്റുപുഴ- 29,ജി എച്ച് എറണാകുളം- 55,ഡി എച്ച് ആലുവ- 59,പള്ളുരുത്തി താലൂക്ക് ആശുപത്രി -24,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 36,പറവൂര്‍ താലൂക്ക് ആശുപത്രി -34,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -34,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -39,കോതമംഗലം താലൂക്ക് ആശുപത്രി -6,കരുവേലിപ്പടി താലൂക്ക് ആശുപത്രി -9,അങ്കമാലി താലൂക്ക് ആശുപത്രി -19,
പിറവം താലൂക്ക് ആശുപത്രി -14,അമ്പലമുകള്‍ കോവിഡ് ആശുപത്രി -23,സഞ്ജീവനി -41,സ്വകാര്യ ആശുപത്രികള്‍ - 1583,എഫ് എല്‍ റ്റി സികള്‍ - 465,എസ് എല്‍ റ്റി സി കള്‍- 284,ഡോമിസിലറി കെയര്‍ സെന്റെര്- 1124,വീടുകള്‍- 14895 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10064 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.