എറണാകുളം ജില്ലയില്‍ ഇന്ന് 1596 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനം
1525 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1596 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1525 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര- 72,കുട്ടമ്പുഴ-63,തൃപ്പൂണിത്തുറ-60,കുമ്പളങ്ങി-49,ഫോര്‍ട്ട് കൊച്ചി-38,മുളവുകാട്- 38,എളംകുന്നപ്പുഴ-37,കളമശ്ശേരി-37,പള്ളുരുത്തി -32,അശമന്നൂര്‍-31,ആമ്പല്ലൂര്‍-31,ചൂര്‍ണ്ണിക്കര-31,മട്ടാഞ്ചേരി-30,വെങ്ങോല-30,
ആലങ്ങാട് -29,പള്ളിപ്പുറം-27,കടമക്കുടി-23,ചേരാനല്ലൂര്‍-23,എടവനക്കാട് -22,കുന്നത്തുനാട്-22,നായരമ്പലം-22,കരുമാലൂര്‍-21,കാലടി- 21,ഞാറക്കല്‍-21,നോര്‍ത്തുപറവൂര്‍- 21,എടത്തല-20,മരട്-20,മുണ്ടംവേലി-20,ഐക്കാരനാട്-19,
കടുങ്ങല്ലൂര്‍-19,വേങ്ങൂര്‍ -19,കീഴ്മാട്-18,മലയാറ്റൂര്‍ നീലീശ്വരം- 18,ആലുവ -17,ഒക്കല്‍-17,
കോതമംഗലം- 17,രായമംഗലം- 17,അങ്കമാലി -16,ചെങ്ങമനാട്-15,പായിപ്ര-15,പാറക്കടവ് -14,എടക്കാട്ടുവയല്‍-12,കടവന്ത്ര-12,കുമ്പളം- 12,കുഴിപ്പള്ള-12,പെരുമ്പാവൂര്‍-12,മുളന്തുരുത്തി-12,ചെല്ലാനം-11,
തുറവൂര്‍-11,തോപ്പുംപടി-11,നെടുമ്പാശ്ശേരി- 11,പൈങ്ങോട്ടൂര്‍-11,ഇടപ്പള്ളി-10,എറണാകുളം സൗത്ത്-10,എളമക്കര-10,കറുകുറ്റി-10,കൂവപ്പടി-10,കോട്ടുവള്ളി-10,മഴുവന്നൂര്‍-10,തിരുവാണിയൂര്‍-9,
പുത്തന്‍വേലിക്കര-9,വടക്കേക്കര-9,കാഞ്ഞൂര്‍-8,വടവുകോട്-8,ശ്രീമൂലനഗരം-8,ഏഴിക്കര-7,കോട്ടപ്പടി-7,ചേന്ദമംഗലം-7,നെല്ലിക്കുഴി-7,പെരുമ്പടപ്പ്-7,പോത്താനിക്കാട്-7,വൈറ്റില-7,
തമ്മനം- 6,തേവര-6,പിറവം -6,പൂതൃക്ക-6,വാഴക്കുളം-6,വെണ്ണല-6,ഉദയംപേരൂര്‍- 5,പല്ലാരിമംഗലം-5,ഇതര സംസ്ഥാന തൊഴിലാളി-10 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇടക്കൊച്ചി, ഏലൂര്‍, കരുവേലിപ്പടി, കലൂര്‍, കിഴക്കമ്പലം, പാലാരിവട്ടം, പോണേക്കര, മൂക്കന്നൂര്‍, മൂവാറ്റുപുഴ, വരാപ്പുഴ, ചിറ്റാറ്റുകര, പച്ചാളം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, ആരക്കുഴ, എറണാകുളം നോര്‍ത്ത്, കല്ലൂര്‍ക്കാട്, കവളങ്ങാട്, കുന്നുകര, കൂത്താട്ടുകുളം, പാമ്പാകുട, പൂണിത്തുറ, മഞ്ഞപ്ര, മുടക്കുഴ, വടുതല, വാരപ്പെട്ടി, ആയവന, എളംകുളം, കുന്നുംപുറം, ചളിക്കവട്ടം, പിണ്ടിമന, മഞ്ഞള്ളൂര്‍, മാറാടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2043 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2009 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4158 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 48234 ആണ്. ഇന്ന് 169 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 308 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
18297 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 152,പി വി എസ് 52,ജി എച്ച് മൂവാറ്റുപുഴ- 15,ജി എച്ച് എറണാകുളം- 44,ഡി എച്ച് ആലുവ- 55,പള്ളുരുത്തി താലൂക്ക് ആശുപത്രി -18,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 27,പറവൂര്‍ താലൂക്ക് ആശുപത്രി -19,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -37,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി -26,കോതമംഗലം താലൂക്ക് ആശുപത്രി -6,
കരുവേലിപ്പടി താലൂക്ക് ആശുപത്രി -7,അങ്കമാലി താലൂക്ക് ആശുപത്രി -19,പിറവം താലൂക്ക് ആശുപത്രി -19,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി-5,അമ്പലമുകള്‍ കോവിഡ് ആശുപത്രി -30,സഞ്ജീവനി -27,സ്വകാര്യ ആശുപത്രികള്‍ - 1306,എഫ് എല്‍ റ്റി സികള്‍ - 443,എസ് എല്‍ റ്റി സി കള്‍- 294,ഡോമിസിലറി കെയര്‍ സെന്റെര്‍- 1090,വീടുകള്‍- 13010 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12226 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.