എറണാകുളം ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൊവിഡ് ; 154 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

രണ്ട് ഐ .എന്‍ .എച്ച് എസ് സഞ്ജീവനി ഉദ്യോഗസ്ഥര്‍, ഏഴ് നാവിക സേന ഉദ്യോഗസ്ഥര്‍,എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ളവരും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.കൂടാതെ പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ജോലി ചെയ്യുന്ന 36 ഇതര സംസ്ഥാനത്ത് നിന്നുള്ള ജീവനക്കാര്‍ അടക്കം പ്രദേശത്ത് 38 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

Update: 2020-09-01 14:20 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.154 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങൡ നിന്നും എത്തിയവരാണ്.ഒറീസയില്‍ നിന്നെത്തിയ എറണാകുളം കത്രികടവ് സ്വദേശി,ഓസ്‌ട്രേലിയയില്‍ നിന്നും വന്ന മണീട് സ്വദേശിനി,കുവൈറ്റില്‍ നിന്നും എത്തിയ പാമ്പാക്കുട സ്വദേശി,തമിഴ് നാട്ടില്‍ നിന്ന് എത്തിയ പള്ളിപ്പുറം സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,ദാമന്‍ ആന്‍ഡ് ഡ്യൂ ഇല്‍ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശിനി,വെസ്റ്റ് ബംഗാള്‍ സ്വദേശി എന്നിവരാണ്. രണ്ട് ഐ .എന്‍ .എച്ച്് എസ് സഞ്ജീവനി ഉദ്യോഗസ്ഥര്‍, ഏഴ് നാവിക സേന ഉദ്യോഗസ്ഥര്‍,എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ളവരും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.കൂടാതെ പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ജോലി ചെയ്യുന്ന 36 ഇതര സംസ്ഥാനത്ത് നിന്നുള്ള ജീവനക്കാര്‍ അടക്കം പ്രദേശത്ത് 38 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

കൂടാതെഎറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരായ എട്ടു ജീവനക്കാര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇതില്‍ നാലു പേര്‍ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്.ആലങ്ങാട്,ഏലൂര്‍,തൃക്കാക്കര മേഖലയിലാണ് ഇന്ന് ഏറ്റവും അധികം സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.ആലങ്ങാട് 10 പേര്‍ക്കും,തൃക്കാക്കരയില്‍ ഏഴു പേര്‍ക്കും ഏലൂരില്‍ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.കൂവപ്പടിയില്‍ അഞ്ചു പേര്‍ക്കും ഇടപ്പള്ളി,കുന്നുകര, വടവുകോട് മേഖലയില്‍ നാലു പേര്‍ക്ക് വീതവും കാഞ്ഞൂര്‍,കീഴ്മാട്, പള്ളുരുത്തി,കൂത്താട്ടുകുളം, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും,കടമക്കുടി, കുന്നത്തുനാട്, ചോറ്റാനിക്കര,മഴുവന്നൂര്‍,രായമംഗലം,വെങ്ങോല, വേങ്ങൂര്‍,പിറവം മേഖലയില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ആമ്പലൂര്‍ സ്വദേശി,ആലപ്പുഴ സ്വദേശി,ആലുവ സ്വദേശി,കടവന്ത്ര സ്വദേശി,കരുമാല്ലൂര്‍ സ്വദേശിനി,ചളിക്കവട്ടം സ്വദേശി,ചൂര്‍ണിക്കര സ്വദേശിനി,ചേരാനെല്ലൂര്‍ സ്വദേശിനി,തോപ്പുംപടി സ്വദേശി,പച്ചാളം സ്വദേശിനി,പട്ടിമറ്റം കുന്നത്തുനാട് സ്വദേശി,പാറക്കടവ് സ്വദേശി,പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വടുതല സ്വദേശി,പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വെണ്ണലയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി,പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആലങ്ങാട് സ്വദേശിനി,പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി,വേങ്ങൂര്‍ സ്വദേശിനി,സൗത്ത് വാഴക്കുളം സ്വദേശിനി,ഹരിപ്പാട് സ്വദേശി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ചളിക്കവട്ടം സ്വദേശിനി,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കടുങ്ങല്ലൂര്‍ സ്വദേശിനി,ഇടപ്പള്ളി സ്വദേശി,അയ്യമ്പുഴ സ്വദേശിനി,ആലങ്ങാട് സ്വദേശി,കവളങ്ങാട് സ്വദേശി,നെടുമ്പാശ്ശേരി സ്വദേശി ,വേങ്ങൂര്‍ സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 134 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 132 പേരും മറ്റ് ജില്ലാക്കാരായ 2 പേരും ഉള്‍പ്പെടുന്നു.ഇന്ന് 1091 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1397 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16661 ആണ്. ഇതില്‍ 14286 പേര്‍ വീടുകളിലും, 97 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2278 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 177 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 2270 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 408 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 641 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 88 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 931 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.  

Tags:    

Similar News