എറണാകുളം ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കൊവിഡ്
ഇതില്‍ 144 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.19 പേര്‍ ഇതര സംസ്ഥാനം വിദേശം എന്നിവടങ്ങളില്‍ നിന്നെത്തിയവരാണ്. അഞ്ചു നാവികസേനാ ഉദ്യോഗസ്ഥര്‍ക്കും ഇന്ന്് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.പള്ളുരുത്തി,മട്ടാഞ്ചേരി,വാരപ്പെട്ടി,കുമ്പളങ്ങി മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 144 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.19 പേര്‍ ഇതര സംസ്ഥാനം വിദേശം എന്നിവടങ്ങളില്‍ നിന്നെത്തിയവരാണ്. ഇതില്‍ തന്നെ 13 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ബാക്കിയുള്ളവരില്‍ രണ്ടു പേര്‍ ആന്ധ്രപ്രദേശില്‍ നിന്നെത്തിയ കുമ്പളങ്ങി സ്വദേശികളും രണ്ടു പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ ദുബായില്‍ നിന്നെത്തിയ അങ്കമാലി തുറവൂര്‍ സ്വദേശിയും മറ്റൊരാള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയ വാരപ്പെട്ടി സ്വദേശിനിയുമാണ്. അഞ്ചു നാവികസേനാ ഉദ്യോഗസ്ഥര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
പള്ളുരുത്തി,മട്ടാഞ്ചേരി,വാരപ്പെട്ടി,കുമ്പളങ്ങി മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.മട്ടാഞ്ചേരിയില്‍ 12 പേര്‍ക്കും പള്ളുരുത്തിയില്‍ 11 പേര്‍ക്കും വാരപ്പെട്ടിയില്‍ എട്ടു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. കുമ്പളങ്ങിയില്‍ ഏഴു പേര്‍ക്കും,തൃക്കാക്കരയിലും ഫോര്‍ട്ട് കൊച്ചിയിലും അഞ്ചു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.തിരുമാറാടിയില്‍ നാലു പേര്‍ക്കും,കോട്ടപ്പടി,കോതമംഗലം,വെങ്ങോല,വെണ്ണല,എറണാകുളം മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും ആലുവ,ചെല്ലാനം, ചേരാനെല്ലൂര്‍,മൂക്കന്നൂര്‍,മൂവാറ്റുപുഴ, രായമംഗലം,പച്ചാളം,തിരുവാങ്കുളം, കളമശ്ശേരി, മഞ്ഞപ്ര,കരുമാലൂര്‍.ചളിക്കവട്ടം എരൂര്‍ മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
അങ്കമാലി സ്വദേശി,ആയവന സ്വദേശി,ഉദയംപേരൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കളമശ്ശേരി സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി,എറണാകുളത്ത് ജോലി ചെയുന്ന ഇടുക്കി സ്വദേശി,എറണാകുളത്ത് ജോലി ചെയുന്ന ഇതര സംസ്ഥാനതൊഴിലാളി,എറണാകുളത്ത് ജോലി ചെയുന്ന കോട്ടയം സ്വദേശി,എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ ജോലി ചെയുന്ന ചങ്ങനാശ്ശേരി സ്വദേശി,എളങ്കുന്നപ്പുഴ സ്വദേശി നി,കുട്ടമ്പുഴ സ്വദേശി,കുന്നുകര സ്വദേശിനി,ചൂര്‍ണിക്കര സ്വദേശി,ചെങ്ങമനാട് സ്വദേശിനി,തൃപ്പൂണിത്തുറ സ്വദേശി,പാടിവട്ടം സ്വദേശി,പാലാരിവട്ടം സ്വദേശി,പാലാരിവട്ടത്ത് ജോലി ചെയുന്ന കാസര്‍ഗോഡ് സ്വദേശി,പിറവം സ്വദേശി,പെരുമ്പടപ്പ് സ്വദേശിനി,പോലീസ് ഉദ്യോഗസ്ഥനായ പായിപ്ര സ്വദേശി,മലയാറ്റൂര്‍ നീലേശ്വരം സ്വദേശിനി,മഴുവന്നൂര്‍ സ്വദേശിനി
മുളവുകാട് സ്വദേശി,വരാപ്പുഴ സ്വദേശി,ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ പൈങ്ങാട്ടൂര്‍ സ്വദേശിനി,സ്വകാര്യ ആശുപത്രിയിലെ പൂതൃക്ക സ്വദേശിനി യായ ആരോഗ്യപ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കുമ്പളങ്ങി സ്വദേശി ,ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ചെങ്ങമനാട് സ്വദേശിനി,ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ ഒക്കല്‍ സ്വദേശിനി,പെരുമ്പാവൂരില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ രായമംഗലം സ്വദേശി,ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ ആന്ധ്രാപ്രദേശ് സ്വദേശി,ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ വെങ്ങോല സ്വദേശിനി
ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ മഴുവന്നൂര്‍ സ്വദേശിനി,വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ പായിപ്ര സ്വദേശിനി,വടവുകോട് സ്വദേശിനിയായ ആശാപ്രവര്‍ത്തക,അശമന്നൂര്‍ സ്വദേശി,എരൂര്‍ സ്വദേശിനി,എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്ന ചങ്ങനാശ്ശേരി സ്വദേശിനി,കറുകുറ്റി സ്വദേശി,കളമശ്ശേരി സ്വദേശി,കാഞ്ഞൂര്‍ സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,തിരുവന്തപുരത്തു ജോലി നോക്കുന്ന എറണാകുളം സ്വദേശി,പാറക്കടവ് സ്വദേശിനി,വടവുകോട് പുത്തന്‍കുരിശ് സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 85 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 83 പേര്‍ എറണാകുളം സ്വദേശികളും ഒരാള്‍ മറ്റുസംസ്ഥാനത്തുനിന്നും ഒരാള്‍ മറ്റുജില്ല ക്കാരനുമാണ് ഇന്ന് 920 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1004 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16029 ആണ്. ഇതില്‍ 13699 പേര്‍ വീടുകളിലും, 151 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2179 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 176 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 159 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1969 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1406 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1275 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 622 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2166 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.