എറണാകുളം ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ്; 160 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്ന് എത്തിയവരാണ്.ഇന്ന് 143 പേര്‍ രോഗ മുക്തി നേടി.ഇന്ന് 686 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 160 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്ന് എത്തിയവരാണ്.സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശി,ഷാര്‍ജയില്‍ നിന്നെത്തിയ വാളകം സ്വദേശി,കല്‍ക്കട്ടയില്‍ നിന്നെത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി,മുംബൈയില്‍ നിന്നെത്തിയ വെങ്ങോല സ്വദേശി,ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വെണ്ണല സ്വദേശി എന്നിവരാണ്.ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കളമശ്ശേരി, തൃക്കാക്കര,വെങ്ങോല മേഖലകളിലാണ്.വെങ്ങോലയില്‍ 21 പേര്‍ക്കും കളമശേരിയില്‍ 20 പേര്‍ക്കും തൃക്കാക്കരയില്‍ 12 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.കളമശേരിയില്‍ രോഗം സ്ഥിരീകരിച്ച 20 പേരില്‍ എട്ടു പേര്‍ ബീഹാറില്‍ നിന്നെത്തി ഇവിടുത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.
ആയവനയില്‍ നാലു പേര്‍ക്കും കറുകുറ്റി, എടത്തല എന്നിവടങ്ങളില്‍ ഏഴു പേര്‍ക്കും, പള്ളുരുത്തിയില്‍ ആറു പേര്‍ക്കും ചെല്ലാനത്ത് അഞ്ചു പേര്‍ക്കും,മട്ടാഞ്ചേരി,എളംങ്കുളം, കരുമാലൂര്‍, തൃപ്പൂണിത്തുറ, നെല്ലിക്കുഴി എന്നിവടങ്ങളില്‍ നാലു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.എറണാകുളം,കുമ്പളങ്ങി,ചളിക്കവട്ടം,പൊന്നുരുന്നി,വാരപ്പെട്ടി എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും ഏലൂര്‍,ഉദയംപേരൂര്‍,പുത്തന്‍വേലിക്കര,വാളകം മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇടപ്പള്ളി സ്വദേശി,എരൂര്‍ സ്വദേശി,എളങ്കുന്നപ്പുഴ സ്വദേശി,എളമക്കര സ്വദേശി,കടവന്ത്ര സ്വദേശി,കടുങ്ങല്ലൂര്‍ സ്വദേശി,കുമ്പളം സ്വദേശി,തമ്മനം സ്വദേശി,തേവര സ്വദേശിനി,തോപ്പുംപടി സ്വദേശി,നിലവില്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപത്തില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി
നിലവില്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപത്തില്‍ ജോലി ചെയ്യുന്ന വയനാട് സ്വദേശി,പാറക്കടവ് സ്വദേശി,പാലാരിവട്ടത്തു താമസിക്കുന്ന ഇടുക്കി സ്വദേശി,പിണ്ടിമന സ്വദേശി,ഫോര്‍ട്ട് കൊച്ചി സ്വദേശിനി,റെയില്‍വേ ജീവനക്കാരനായ കൊല്ലം സ്വദേശി,വെണ്ണല സ്വദേശി,ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി,സൗത്ത് വാഴക്കുളം സ്വദേശിനി,പെരുമ്പടപ്പ് സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,കരുവേലിപ്പടി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,കോതമംഗലം സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക സ്വദേശിനി,കരുമാലൂര്‍ സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കലൂര്‍ സ്വദേശിനി,പാലാരിവട്ടം സ്വദേശി,തോപ്പുംപടി സ്വദേശിനി,പോണേക്കര സ്വദേശി,പാറക്കടവ് സ്വദേശി,പിറവം സ്വദേശി,കീഴ്മാട് സ്വദേശിനി,തേവര സ്വദേശി,എറണാകുളത്ത് ജോലി ചെയുന്ന ഒറീസ സ്വദേശി,ആലങ്ങാട് സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു.
ഇന്ന് 143 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 126 പേര്‍ എറണാകുളം സ്വദേശികളും 11 പേര്‍ മറ്റുസംസ്ഥാനത്തുനിന്നുള്ളവരും 6 പേര്‍ മറ്റ് ജില്ലക്കാരുമാണ്.ഇന്ന് 686 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1048 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15954 ആണ്. ഇതില്‍ 13642 പേര്‍ വീടുകളിലും, 171 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2141 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 257 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളിലും നിന്ന് 180 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1887 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1241 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1678 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 491 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1249 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.