എറണാകുളം ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ്
173 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകനുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 173 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകനുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-22,എറണാകുളം സൗത്ത്-7,മരട് -7,കടുങ്ങല്ലൂര്‍-6,തൃപ്പൂണിത്തുറ-6,പെരുമ്പാവൂര്‍-5,എളംകുന്നപ്പുഴ- 4,കലൂര്‍-4,ചൂര്‍ണ്ണിക്കര- 4,ചേന്ദമംഗലം-4,പച്ചാളം -4,പള്ളുരുത്തി- 4,വെങ്ങോല-4,അങ്കമാലി-3,കടവന്ത്ര-3,കളമശ്ശേരി-3,കിഴക്കമ്പലം-3,തേവര-3,പനമ്പള്ളി നഗര്‍ -3,ഫോര്‍ട്ട് കൊച്ചി- 3,മുളവുകാട്-3,മൂവാറ്റുപുഴ- 3,ഇടപ്പള്ളി- 2,എടത്തല-2,എളമക്കര-2,ഏലൂര്‍-2,ഐക്കരനാട് -2,കരുമാലൂര്‍-2,കീരംപാറ- 2,കുമ്പളങ്ങി-2,കൂവപ്പടി-2,ചിറ്റാറ്റുകര-2,ചെങ്ങമനാട്-2,ചേരാനല്ലൂര്‍- 2,ഞാറക്കല്‍ -2,തമ്മനം- 2,പാലാരിവട്ടം- 2,പൂണിത്തുറ-2,പെരുമ്പടപ്പ്-2,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അയ്യപ്പന്‍കാവ്, അയ്യമ്പുഴ, അശമന്നൂര്‍, ആലുവ, ഇലഞ്ഞി, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, കടമക്കുടി, കറുകുറ്റി, കവളങ്ങാട്, കാഞ്ഞൂര്‍, കാലടി, കുന്നത്തുനാട്, കൂത്താട്ടുകുളം, കോതമംഗലം, തിരുമാറാടി, തുറവൂര്‍, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പള്ളിപ്പുറം, പാമ്പാകുട, പാറക്കടവ്, പൈങ്ങോട്ടൂര്‍, മഴുവന്നൂര്‍, മാറാടി, മൂക്കന്നൂര്‍, വടവുകോട്,വടുതല, വെണ്ണല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് ഒരോ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 508 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1483 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 749 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10961 ആണ്.ഇന്ന് 70 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 66 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2194 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 19,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 1,പി വി എസ്- 21,ജി എച്ച് മൂവാറ്റുപുഴ- 4,ഡി എച്ച് ആലുവ- 4,പള്ളുരുത്തി താലൂക്ക് ആശുപത്രി- 12,സഞ്ജീവനി 8,സിയാല്‍-42,സ്വകാര്യ ആശുപത്രികള്‍ -162,എഫ് എല്‍ റ്റി സികള്‍- 20,എസ് എല്‍ റ്റി സി കള്‍- 91,വീടുകള്‍- 1626 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5194 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.