എറണാകുളം ജില്ലയില്‍ ഇന്ന് 185 പേര്‍ക്ക് കൊവിഡ്
178 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഒരു ആരോഗ്യപ്രവര്ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 178 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഒരു ആരോഗ്യപ്രവര്ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃപ്പൂണിത്തുറ-12,എളമക്കര-6,തൃക്കാക്കര- 6,വരാപ്പുഴ- 6,വൈറ്റില -6,ആവോലി-5,കലൂര്‍ -5,ഫോര്‍ട്ട് കൊച്ചി- 5,കരുമാലൂര്‍-4,കാലടി- 4,തോപ്പുംപടി-4,പിറവം-4,മരട്- 4,എളംകുന്നപ്പുഴ-3,കടുങ്ങല്ലൂര്‍ -3,കീഴ്മാട്-3,ചോറ്റാനിക്കര-3,നെടുമ്പാശ്ശേരി-3,വേങ്ങൂര്‍-3,അങ്കമാലി-2,എടവനക്കാട്-2,ഏലൂര്‍- 2,ഒക്കല്‍ -2,കറുകുറ്റി-2,കവളങ്ങാട്- 2,കുമ്പളങ്ങി-2,ചൂര്‍ണ്ണിക്കര- 2,ചേന്ദമംഗലം-2,നെല്ലിക്കുഴി-2,പള്ളിപ്പുറം-2,പള്ളുരുത്തി-2,പായിപ്ര-2,പാലാരിവട്ടം- 2,മഞ്ഞള്ളൂര്‍ -2,മലയാറ്റൂര്‍ നീലീശ്വരം-2,മൂക്കന്നൂര്‍-2,മൂവാറ്റുപുഴ-2,വെങ്ങോല -2,വെണ്ണല-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആയവന, ഇടക്കൊച്ചി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടത്തല, എറണാകുളം സൗത്ത്, ഐക്കരനാട്, കടവന്ത്ര, കളമശ്ശേരി, കീരംപാറ, കൂത്താട്ടുകുളം, കോട്ടുവള്ളി, ചേരാനല്ലൂര്‍, ഞാറക്കല്‍, തിരുവാണിയൂര്‍, തേവര, നായരമ്പലം, നോര്‍ത്തുപറവൂര്‍, പനമ്പള്ളി നഗര്‍, പാറക്കടവ്, പൂണിത്തുറ, മഞ്ഞപ്ര, മഴുവന്നൂര്‍, മുണ്ടംവേലി, മുളന്തുരുത്തി, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വാളകം, വാഴക്കുളം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് ഒരോ കോവിഡ് പോസിറ്റീവ് കേസു റിപ്പോര്‍ട്ടു ചെയ്തു.
ഇന്ന് 190 പേര് രോഗ മുക്തി നേടി.ഇന്ന് 924 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 963 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10550 ആണ്. ഇന്ന് 26 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 24 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2854 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 31,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-11,പി വി എസ് - 24,ജി എച്ച് മൂവാറ്റുപുഴ- 7,ഡി എച്ച് ആലുവ-5,പള്ളുരുത്തി താലൂക്ക് ആശുപത്രി- 2,സഞ്ജീവനി 5,സിയാല്‍-44,സ്വകാര്യ ആശുപത്രികള്‍ -145,എഫ് എല്‍ റ്റി സികള്‍- 22,എസ് എല്‍ റ്റി സി കള്‍- 72,വീടുകള്‍- 2301 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5882 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.