എറണാകുളം ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൊവിഡ്
185 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. മൂന്നു പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.ഇന്ന് പേര് 128 രോഗ മുക്തി നേടി. അതില്‍ 120 പേര് എറണാകുളം ജില്ലക്കാരും 2 പേര് ഇതര സംസ്ഥാന ക്കാരും 6 പേര് മറ്റുജില്ലക്കാരനുമാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 185 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. മൂന്നു പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.കര്‍ണാടക സ്വദേശി.ആന്ധ്രാപ്രദേശ് സ്വദേശിനി,തമിഴ്നാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഒമ്പതു പേര്‍ക്കും, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ആമ്പല്ലൂര്‍ - 2,ആലങ്ങാട് - 1,പോണേക്കര - 4,ചേരാനല്ലൂര്‍ - 2,ചൂര്‍ണ്ണിക്കര - 6,ഇടക്കൊച്ചി - 7,ഇടപ്പള്ളി - 2,എടത്തല - 2,എളംകുളം-1,എളങ്കുന്നപ്പുഴ - 3,എറണാകുളം - 3,ഫോര്‍ട്ട് കൊച്ചി- 14,കളമശ്ശേരി-16,കീരംപാറ - 2,കിഴക്കമ്പലം - 8,കോടനാട് -1,കോട്ടുവള്ളി - 3,കുമ്പളം - 4,കുമ്പളങ്ങി - 1,കുന്നത്തുനാട് - 1,കുന്നുകര - 1,കലൂര്‍ - 1,മരട് - 5,മട്ടാഞ്ചേരി - 11,മഴുവന്നൂര്‍ - 1,അതിഥി തൊഴിലാളികള്‍ - 2,മൂലംകുഴി-2,മുടക്കുഴ - 2,നെടുമ്പാശ്ശേരി - 1
,നെല്ലിക്കുഴി- 1,നോര്‍ത്ത് പറവൂര്‍ - 2,ഒക്കല്‍ - 1,പച്ചാളം - 1,പാടിവട്ടം - 1,പൈങ്ങാട്ടൂര് - 1,പാലാരിവട്ടം - 2പള്ളുരുത്തി - 5,പൂണിത്തുറ - 1,പുത്തന്‍വേലിക്കര - 1,രായമംഗലം -2,സൗത്ത് വാഴക്കുളം - 1,തമ്മനം -1തേവര 1,തിരുവാങ്കുളം-6,തൃക്കാക്കര- 9,തൃപ്പൂണിത്തുറ - 4,ഉദയംപേരൂര്‍ - 3,വടുതല - 4,വാരപ്പെട്ടി - 1,വരാപ്പുഴ - 2,വെങ്ങോല - 2,വൈറ്റില - 1,വാളകം - 1,പായിപ്ര - 2,ഏലൂര്‍ -2 എന്നിവരെക്കൂടാതെആലപ്പുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് പേര് 128 രോഗ മുക്തി നേടി. അതില്‍ 120 പേര് എറണാകുളം ജില്ലക്കാരും 2 പേര് ഇതര സംസ്ഥാന ക്കാരും 6 പേര് മറ്റുജില്ലക്കാരനുമാണ്.ഇന്ന് 1140 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 616 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 18009 ആണ്. ഇതില്‍ 15696 പേര് വീടുകളിലും, 113 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 2200 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 277 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2392 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 760 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1696 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1333 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 763 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1926 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.