എറണാകുളം ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൊവിഡ്

170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു

Update: 2022-03-15 13:42 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് 213 പേര്‍ രോഗ മുക്തി നേടി.175 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 273 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2528 ആണ്. 1777 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 4477 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്..ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 3541 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 286 ആദ്യ ഡോസും, 2413 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 1270 ഡോസും, 2271 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 842 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 105755 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 6034082 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3215288 ആദ്യ ഡോസ് വാക്‌സിനും, 2713039 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5236546 ഡോസ് കൊവിഷീല്‍ഡും, 780782 ഡോസ് കൊവാക്‌സിനും, 16754 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Tags:    

Similar News