എറണാകുളം ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ്
180 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഐ എന്‍ എച്ച്എസ് സഞ്ജീവനിയിലെ 11 പേരും ഉള്‍പ്പെടുന്നു.ഇതു കൂടാതെ ചികില്‍സയ്ക്കായെത്തിയ മൂന്നു ജമ്മു കശ്മീര്‍ സ്വദേശിനികള്‍ക്കും ബി പി സി എല്‍ അമ്പലമുകളില്‍ ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശ്,ബീഹാര്‍ സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 180 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.ഇതില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നു പേര്‍ക്കും.ഗുജറാത്തില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ബീഹാര്‍,കര്‍ണാടക,ഒറീസ എന്നിവടങ്ങളില്‍ നിന്നും ഒരോരുത്തര്‍ക്കും ഇന്ന് രോഗം പിടിപെട്ടു. ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഐ എന്‍ എച്ച്എസ് സഞ്ജീവനിയിലെ 11 പേരും ഉള്‍പ്പെടുന്നു.ഇതു കൂടാതെ ചികില്‍സയ്ക്കായെത്തിയ മൂന്നു ജമ്മു കശ്മീര്‍ സ്വദേശിനികള്‍ക്കും ബി പി സി എല്‍ അമ്പലമുകളില്‍ ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശ്,ബീഹാര്‍ സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ എറണാകുളം സ്വദേശിനി, കുന്നത്ത്‌നാട് സ്വദേശി, രണ്ട് കോഴിക്കോട് സ്വദേശിനികള്‍, വടുതല സ്വദേശി, ഏലൂര്‍ സ്വദേശി, കലൂര്‍ സ്വദേശിനി, ആലപ്പുഴ സ്വദേശിനി, കിഴക്കമ്പലം സ്വദേശിനി,മട്ടാഞ്ചേരിസര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ എളങ്കുന്നപ്പുഴ സ്വദേശിനി എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഫോര്‍ട്ട് കൊച്ചി,കുന്നുകര,രായമംഗലം, മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ 18 പേര്‍ക്കും,രായമംഗലത്ത് 14 പേര്‍ക്കും, കുന്നുകര യില്‍ 12 പേര്‍ക്കും, എറണാകുളത്ത് ഏഴു പേര്‍ക്കും,എളംങ്കുന്നപുഴയില്‍, പള്ളുരുത്തി മേഖലയില്‍ അഞ്ചു പേര്‍ക്കും എടത്തല, ആലങ്ങാട്,കാലടി നാലു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. കൂടാതെ തൃശൂര്‍ സ്വദേശികളായ നാലു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.കൂടാതെ ഐക്കാരനാട് ഏലൂര്‍, കുമ്പളങ്ങി,കോതമംഗലം, ചേരനല്ലൂര്‍, മഞ്ഞപ്ര മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും, ആയവന, ഇടപ്പള്ളി,കോട്ടുവള്ളി,കടമക്കുടി,കലൂര്‍,ചെങ്ങമനാട്,തൃക്കാക്കര,തൃപ്പൂണിത്തുറ ,നെടുമ്പാശ്ശേരി,പച്ചാളം,പള്ളിപ്പുറം,മട്ടാഞ്ചേരി, വാളകം,വെങ്ങോല എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.കൂടാതെ രണ്ടു ആലപ്പുഴ സ്വദേശികള്‍ക്കും, കടവന്ത്രയില്‍ താമസിക്കുന്ന രണ്ട് തൃശൂര്‍ സ്വദേശിനികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
കൂടാതെ വടുതല സ്വദേശിനി,വരാപ്പുഴ സ്വദേശി,എടവനക്കാട് സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ബാങ്കില്‍ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശിനി,എളങ്കുളം സ്വദേശിനി,ഏഴിക്കര സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ബാങ്കില്‍ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശി ,അയ്യമ്പിള്ളി സ്വദേശി,കളമശ്ശേരി സ്വദേശിനി,കുന്നത്തുനാട് സ്വദേശി,കുന്നുംപുറം സ്വദേശി,കൂവപ്പടി സ്വദേശിനി,കോട്ടയം സ്വദേശി,ചിറ്റാറ്റുകര സ്വദേശി,നോര്‍ത്ത് പറവൂര്‍ സ്വദേശി,പായിപ്ര സ്വദേശി,പാലക്കാട് സ്വദേശി ,പാലാരിവട്ടം സ്വദേശിനി,പിണ്ടിമന സ്വദേശി,പിറവം സ്വദേശിനി,പെരുമ്പാവൂര്‍ സ്വദേശി,പോണേക്കര സ്വദേശിനി,മരട് സ്വദേശിനി,മുളന്തുരുത്തി സ്വദേശി,മൂവാറ്റുപുഴ സ്വദേശി,വെണ്ണല സ്വദേശി,ശ്രീമൂലനഗരം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് 233 പേര്‍ രോഗ മുക്തി നേടി. അതില്‍ 201 പേര്‍ എറണാകുളം ജില്ലക്കാരും 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 8 പേര്‍ മറ്റ് ജില്ലയില്‍ നിന്നുമാണ്.ഇന്ന് 683 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 903 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21239 ആണ്. ഇതില്‍ 18972 പേര്‍ വീടുകളിലും 108 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2159 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 188 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 247 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3038 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1081 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1532 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1167 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1029 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2809 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.