കൊവിഡ്: എറണാകുളത്ത് വ്യാപനം തീവ്രമാകുന്നു; ഇന്ന് സ്ഥിരീകരിച്ചത് 2187 പേര്‍ക്ക്
2112 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടിരിക്കുന്നത്.58 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനുംരണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയില്‍ ആദ്യമായി രണ്ടായിരം കടന്നു. 2187 പേര്‍ക്കാണ് ഇന്ന് മാത്രമായി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2112 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടിരിക്കുന്നത്.58 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനുംരണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര് വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര- 104,കളമശ്ശേരി-79,തൃപ്പൂണിത്തുറ-69,പള്ളിപ്പുറം-60,ശ്രീമൂലനഗരം-59,എടത്തല-54,പള്ളുരുത്തി-45,മഴുവന്നൂര്‍ -44,വെങ്ങോല- 41,കടുങ്ങല്ലൂര്‍-40,വരാപ്പുഴ- 39,കടവന്ത്ര-38,ചെങ്ങമനാട്-35,ഫോര്‍ട്ട് കൊച്ചി-35,നെടുമ്പാശ്ശേരി -33,ഇടക്കൊച്ചി-32,പാലാരിവട്ടം-30,ചേരാനല്ലൂര്‍ -29,വടവുകോട് -29,വൈറ്റില-29,വാഴക്കുളം-28,ആലങ്ങാട് -27,കീഴ്മാട്-27,ആലുവ-26,തോപ്പുംപടി-26,രായമംഗലം-26,വടക്കേക്കര- 26,കലൂര്‍-24,കീരംപാറ- 24,ചൂര്‍ണ്ണിക്കര -24,കവളങ്ങാട്-23,കുമ്പളം- 23,പായിപ്ര-23,അങ്കമാലി-22,പനയപ്പിള്ളി-22,മരട്-22,ഇടപ്പള്ളി-20,എറണാകുളം സൗത്ത്-20,നോര്‍ത്തുപറവൂര്‍-20,കുമ്പളങ്ങി-19,ഏഴിക്കര-18,കൂവപ്പടി-18,എടക്കാട്ടുവയല്‍-17,എളംകുന്നപ്പുഴ -17,കടമക്കുടി-17,കിഴക്കമ്പലം-17,മുണ്ടംവേലി-17,ചേന്ദമംഗലം-16,പിറവം-16,കുന്നുകര-15,നെല്ലിക്കുഴി-15,വെണ്ണല-15,ചെല്ലാനം-14,ഞാറക്കല്‍-14,മലയാറ്റൂര്‍ നീലീശ്വരം-14,മുടക്കുഴ-14,മൂവാറ്റുപുഴ- 14,എളമക്കര-13,പോണേക്കര-13,ഉദയംപേരൂര്‍ -12,കാഞ്ഞൂര്‍- 12,കോട്ടുവള്ളി- 12,ചിറ്റാറ്റുകര- 12,തേവര- 12,പെരുമ്പാവൂര്‍-12,മാറാടി -12,കരുമാലൂര്‍- 11,കോതമംഗലം-11,പാമ്പാകുട- 11,പിണ്ടിമന-11,പൈങ്ങോട്ടൂര്‍-11,മുളന്തുരുത്തി-11,ആയവന -10,ഏലൂര്‍- 10,കറുകുറ്റി-10,കുന്നത്തുനാട് - 10,പച്ചാളം- 10,പനമ്പള്ളി നഗര്‍- 10,പല്ലാരിമംഗലം-10,മട്ടാഞ്ചേരി -10,ആമ്പല്ലൂര്‍-9,എറണാകുളം നോര്‍ത്ത്-9,നായരമ്പലം- 9,അശമന്നൂര്‍-8,തിരുവാണിയൂര്‍-8,പാറക്കടവ്-8,വാരപ്പെട്ടി-8,ഐക്കരനാട്-7,ഒക്കല്‍- 7,കല്ലൂര്‍ക്കാട്-7,പുത്തന്‍വേലിക്കര- 7,പൂതൃക്ക- 7,മൂക്കന്നൂര്‍-7,വേങ്ങൂര്‍ -7,അയ്യമ്പുഴ - 6,കുട്ടമ്പുഴ -6,പൂണിത്തുറ - 6,മഞ്ഞള്ളൂര്‍-6,മണീട് - 6,മുളവുകാട്-6,വടുതല-6,വാളകം -6,ആവോലി-5,ഇലഞ്ഞി-5,കുഴിപ്പള്ളി-5,കൂത്താട്ടുകുളം-5,ചോറ്റാനിക്കര -5,തുറവൂര്‍ 5,പെരുമ്പടപ്പ്-5,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആരക്കുഴ,എടവനക്കാട്,തമ്മനം,എളംകുളം,കോട്ടപ്പടി,കുന്നുംപുറം,തിരുമാറാടി,പോത്താനിക്കാട്,കാലടി,മഞ്ഞപ്ര,രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 327 പേര് രോഗ മുക്തി നേടി. ഇന്ന് 2491 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 90 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28227 ആണ്. ഇന്ന് 143 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11994 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 41,പി വി എസ് - 44,ജി എച്ച് മൂവാറ്റുപുഴ- 30,ഡി എച്ച് ആലുവ- 17,പള്ളുരുത്തി താലൂക്ക് ആശുപത്രി - 37,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-32,സഞ്ജീവനി 55,സിയാല്‍- 90,സ്വകാര്യ ആശുപത്രികള്‍ - 687,എഫ് എല്‍ റ്റി സികള്‍ - 139,എസ് എല്‍ റ്റി സി കള്‍- 241,വീടുകള്‍- 8394 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11305 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.