എറണാകുളം ജില്ലയില്‍ ഇന്ന് 220 പേര്‍ക്ക് കൊവിഡ്
208 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 220 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 208 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
ആവോലി- 8,ചേരാനല്ലൂര്‍-8,തൃക്കാക്കര-8,തൃപ്പൂണിത്തുറ-7,പെരുമ്പാവൂര്‍-7,മഞ്ഞള്ളൂര്‍- 7,ഇടപ്പള്ളി- 6,അശമന്നൂര്‍ -5,കടുങ്ങല്ലൂര്‍- 5,കാഞ്ഞൂര്‍-5,ചെങ്ങമനാട്- 5,മുടക്കുഴ-5,അങ്കമാലി- 5,ഇടക്കൊച്ചി-4,എറണാകുളം സൗത്ത് -4,കലൂര്‍-4,കല്ലൂര്‍ക്കാട്- 4,കളമശ്ശേരി-4,കോട്ടുവള്ളി- 4,ഫോര്‍ട്ട് കൊച്ച-4,മണീട്- 4,വൈറ്റില- 4,ആലങ്ങാട് -3,എടക്കാട്ടുവയല്‍-3,ഐക്കരനാട്- 3,കടവന്ത്ര- 3,ചിറ്റാറ്റുകര-3,നെല്ലിക്കുഴി- 3,പള്ളുരുത്തി-3,പാമ്പാകുട -3,വെങ്ങോല-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആയവന, എളംകുന്നപ്പുഴ, കിഴക്കമ്പലം, കുന്നത്തുനാ, ചളിക്കവട്ടം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പള്ളിപ്പുറം, പാറക്കടവ്, പാലക്കാട്, മരട്, മുളന്തുരുത്തി, മൂക്കന്നൂര്‍, മൂവാറ്റുപുഴ, വടക്കേക്കര, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, ആമ്പല്ലൂര്‍, ആലുവ, ഇലഞ്ഞി, എടത്തല, എടവനക്കാട്, എറണാകുളം നോര്‍ത്ത്, എളമക്കര, ഏഴിക്കര, ഒക്കല്‍, കരുമാലൂര്‍, കറുകുറ്റി, കവളങ്ങാട്, കാലടി, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടപ്പടി, തമ്മനം, തുറവൂര്‍, തേവര, നോര്‍ത്തുപറവൂര്‍, പായിപ്ര, പിണ്ടിമന, പിറവം, പൂതൃക്ക, പോണേക്കര, മട്ടാഞ്ചേരി, മലപ്പുറം, മാറാടി, മുണ്ടംവേലി, വടവുകോട്, വരാപ്പുഴ, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 326 പേര് രോഗ മുക്തി നേടി. ഇന്ന് 1460 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1684 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10161 ആണ്. ഇന്ന് 79 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 42 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2526 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 17,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-2,പി വി എസ്-23,ജി എച്ച് മൂവാറ്റുപുഴ- 10,ഡി എച്ച് ആലുവ- 4,പള്ളുരുത്തി താലൂക്ക് ആശുപത്രി- 11,സഞ്ജീവനി 8,സിയാല്‍-44,സ്വകാര്യ ആശുപത്രികള്‍ -151,എഫ് എല്‍ റ്റി സികള്‍ - 18,എസ് എല്‍ റ്റി സി കള്‍- 86,വീടുകള്‍- 1932 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7682 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.