എറണാകുളം ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ്

222 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് പേര്‍ 116 രോഗ മുക്തി നേടി

Update: 2020-09-10 15:15 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 222 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.അഞ്ചു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. തമിഴ്‌നാട് സ്വദേശി,ആസ്‌ട്രേലിയയില്‍ നിന്നും എത്തിയ ആലങ്ങാട് സ്വദേശി,പൂനെയില്‍ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി,ഉത്തര്‍പ്രദേശ് സ്വദേശി,മഹാരാഷ്ട്ര സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി ഇന്ന് ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.എടത്തല, കോതമംഗലം,ചേരാനെല്ലൂര്‍,തൃക്കാക്കര, ഫോര്‍ട്ട് കൊച്ചി മേഖലയിലാണ് സമ്പര്‍ക്കം വഴി ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കോതമംഗലത്ത് 10 പേര്‍ക്കും, എടത്തലയിലും ചേരാനെല്ലൂരിലും ഒമ്പത് പേര്‍ക്ക് വീതവും,പച്ചാളത്തും തൃക്കാക്കരയിലും,ഫോര്‍ട്ട് കൊച്ചിയിലും ഏഴു പേര്‍ക്ക് വീതവും, പോണേക്കരയിലും പള്ളിപ്പുറത്തും ഇടപ്പള്ളിയിലും അഞ്ചു പേര്‍ക്ക് വീതവും ഏരൂര്‍ ,കുമ്പളം,ചെങ്ങമനാട് ,തിരുവാങ്കുളം,മഞ്ഞപ്ര,മൂക്കന്നൂര്‍,പുത്തന്‍വേലിക്കര എന്നിവടങ്ങൡ നാലു പേര്‍ക്ക് വീതവും അയ്യമ്പുഴ, രായമംഗലം,മട്ടാഞ്ചേരി ,എറണാകുളം, മരട്,നെല്ലിക്കുഴി,കുമ്പളങ്ങി, പള്ളുരുത്തി ,വടുതല മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും ഒക്കല്‍, എറണാകുളം, അങ്കമാലി തുറവൂര്‍ , കുന്നത്തുനാട്,കവളങ്ങാട്,തിരുവാണിയൂര്‍ പുത്തന്‍കുരിശ് ,പനമ്പിള്ളിനഗര്‍,പറവൂര്‍,പായിപ്ര , നോര്‍ത്ത് പറവൂര്‍,മഴുവന്നൂര്‍,മുടക്കുഴ,മൂവാറ്റുപുഴ,വടക്കേക്കര, വെങ്ങോല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇത് കൂടാതെ രണ്ടു കോട്ടയം സ്വദേശികള്‍ക്കും വടവുകോട് പുത്തന്‍ കുരിശില്‍ താമസിക്കുന്ന രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

എളംകുളം സ്വദേശിനി,ആലങ്ങാട് സ്വദേശി,ആലുവ സ്വദേശി,എടവനക്കാട് സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിജീവനക്കാരിയായ കോട്ടയം സ്വദേശിനി,കടവൂര്‍ സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശിനി ,കണ്ണൂര്‍ സ്വദേശിനി,കലൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി,കളമശ്ശേരി സ്വദേശി,കുന്നുകര സ്വദേശിനി കൊല്ലം സ്വദേശി,ചിറ്റാട്ടുകര സ്വദേശിനി,ചുള്ളിക്കല്‍ സ്വദേശിനി,ചേന്ദമംഗലം സ്വദേശിനി,ചോറ്റാനിക്കര സ്വദേശി,തൃശൂര്‍ സ്വദേശി,തൊടുപുഴ സ്വദേശിനി,ത്രികാലത്തൂര്‍ സ്വദേശി,പട്ടിമറ്റം സ്വദേശി,മഴുവന്നൂര്‍ സ്വദേശി,പല്ലാരിമംഗലം സ്വദേശി,പൂതൃക്ക സ്വദേശി,പെരുമ്പാവൂര്‍ സ്വദേശിനി,പോത്താനിക്കാട് സ്വദേശി,ബീഹാര്‍ സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തുറവൂര്‍ സ്വദേശി(31)

മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയുന്ന ആരോഗ്യപ്രവര്‍ത്തക മൂവാറ്റുപുഴ സ്വദേശി ,കണ്ണൂര്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തക കണ്ണൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ഗുജറാത്ത് സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ കറുകുറ്റി സ്വദേശി,എറണാകുളത്തെ സ്വകാര്യ ലാബിലെ ആരോഗ്യപ്രവര്‍ത്തകഏലൂര്‍ സ്വദേശിനി,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ നാഗാലാന്‍ഡ് സ്വദേശി,എറണാകുളം സ്വകാര്യാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ കടുങ്ങല്ലൂര്‍ സ്വദേശി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ കൊല്ലം സ്വദേശി ,ഉദ്യോഗമണ്ഡല്‍ ഇ എസ് ഐ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കടുങ്ങലൂര്‍ സ്വദേശിനി തിരുവാണിയൂര്‍ പുത്തന്‍കുരിശ് സ്വദേശി,ഏരൂര്‍ സ്വദേശി,കത്രികടവ് സ്വദേശിനി,തൃക്കാക്കര സ്വദേശി(23)നെടുമ്പാശ്ശേരി സ്വദേശി,പെരുമ്പാവൂര്‍ ജോലിചെയ്യുന്ന ഒറീസ സ്വദേശിനി,

എളമക്കര സ്വദേശി,തൃക്കാക്കര സ്വദേശി ,പൈങ്ങാട്ടൂര്‍ സ്വദേശി,കാലടി സ്വദേശിനി,ചൂര്‍ണിക്കര സ്വദേശി,എറണാകുളം സ്വദേശിനി (93 )പള്ളുരുത്തി സ്വദേശിനി,വരാപ്പുഴ സ്വദേശി,പായിപ്ര സ്വദേശി,വെങ്ങോല സ്വദേശിനി,പുത്തന്‍വേലിക്കര സ്വദേശിനി,കോട്ടയം സ്വദേശിനി,നോര്‍ത്ത് പറവൂര്‍ സ്വദേശിനി,എടവനക്കാട് സ്വദേശി, പെരുമ്പാവൂര്‍ സ്വദേശിനി ,ചോറ്റാനിക്കര സ്വദേശിനി, എടവനക്കാട് സ്വദേശി,വാരപ്പെട്ടി സ്വദേശി,മുടക്കുഴ സ്വദേശി,കൊല്ലം സ്വദേശി , കടുങ്ങല്ലൂര്‍ സ്വദേശി,ആമ്പല്ലൂര്‍ സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് പേര്‍ 116 രോഗ മുക്തി നേടി. അതില്‍ 107 പേര്‍ എറണാകുളം ജില്ലക്കാരും 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 2 പേര്‍ മറ്റ് ജില്ലയില്‍ നിന്നുള്ളവരുമാണ്.ഇന്ന് 1593 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 718 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20637 ആണ്. ഇതില്‍ 18271 പേര്‍ വീടുകളിലും 99 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2267 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 190 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 126 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2843 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 954 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1428 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1379 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 820 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2390 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.  

Tags:    

Similar News