എറണാകുളം ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ്
207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.19 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം ബാധിച്ചു.
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.19 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം ബാധിച്ചു.ഇന്ന് 302 പേര്‍ രോഗ മുക്തി നേടി. 166 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 709 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 3899 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.2567 പേര്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നു.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 3165 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 4025 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 426 ആദ്യ ഡോസും, 2687 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 3089 ഡോസും, 935 ഡോസ് കൊവാക്‌സിനും ഒരു ഡോസ് സ്പുടിനിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 912 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 101580 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 6013935 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3213344 ആദ്യ ഡോസ് വാക്‌സിനും, 2699011 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5225498 ഡോസ് കൊവിഷീല്‍ഡും, 771697 ഡോസ് കൊവാക്‌സിനും, 16740 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.