എറണാകുളം ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൊവിഡ്
228 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 228 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
ഒക്കല്‍-9,എറണാകുളംസൗത്ത്-7,എളമക്കര-7,തൃപ്പൂണിത്തുറ-7,ഐക്കരനാട്-6,കളമശ്ശേരി-6,കോതമംഗലം-6,തൃക്കാക്കര-6,പിണ്ടിമന-6,മഞ്ഞള്ളൂര്‍-6,മട്ടാഞ്ചേരി-6,എടത്തല -5,ചേരാനല്ലൂര്‍-5,ആയവന-4,എറണാകുളം നോര്‍ത്ത്-4,എളംകുന്നപ്പുഴ-4,കടുങ്ങല്ലൂര്‍-4,തുറവൂര്‍-4,നോര്‍ത്ത് പറവൂര്‍-4,പോണേക്കര-4,മണീട്- 4,മരട്-4,മുണ്ടംവേലി-4,വരാപ്പുഴ-4,എളംകുളം-3,കടവന്ത്ര-3,കാഞ്ഞൂര്‍ -3,ചൂര്‍ണ്ണിക്കര-3,തോപ്പുംപടി- 3,നെടുമ്പാശ്ശേരി-3,മുളവുകാട്-3,രായമംഗലം-3,വടുതല-3,വൈറ്റില- 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അശമന്നൂര്‍, ആവോലി, കലൂര്‍, കാലടി, കിഴക്കമ്പലം, കീരംപാറ, കുന്നത്തുനാട്, കുന്നുകര, കോട്ടപ്പടി, പള്ളുരുത്തി, പാലാരിവട്ടം,പുത്തന്‍വേലിക്കര,പൂതൃക്ക, ഫോര്‍ട്ട് കൊച്ചി, മഴുവന്നൂര്‍, മാറാടി, മൂക്കന്നൂര്‍, വടക്കേക്കര,വെങ്ങോല, അയ്യമ്പുഴ, ആലങ്ങാട്, ആലുവ, ഇടപ്പള്ളി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, കരുമാലൂര്‍,കരുവേലിപ്പടി, കറുകുറ്റി, കീഴ്മാട്, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടുവള്ളി, ചെങ്ങമനാട്, ഞാറക്കല്‍,തിരുവാണിയൂര്‍, തേവര, നെല്ലിക്കുഴി, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാകുട, പിറവം, പൂണിത്തുറ,പെരുമ്പാവൂര്‍, മുളന്തുരുത്തി, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, വാഴക്കുളം, വേങ്ങൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 747 പേര് രോഗ മുക്തി നേടി. ഇന്ന് 1559 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2927 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14597 ആണ്. ഇന്ന് 24 പേരെ ആശുപത്രിയിലുമഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 90 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
4281 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 28,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 6,പി വി എസ്- 38,ജി എച്ച് മൂവാറ്റുപുഴ- 9,ഡി എച്ച് ആലുവ-3,പള്ളുരുത്തി താലൂക്ക് ആശുപത്രി - 12,സഞ്ജീവനി 6,സിയാല്‍- 47,സ്വകാര്യ ആശുപത്രികള്‍ - 186,എഫ് എല്‍ റ്റി സികള്‍ - 28,എസ് എല്‍ റ്റി സി കള്‍- 75,വീടുകള്‍- 3611 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9027 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.