എറണാകുളം ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കൊവിഡ്
229 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 229 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ഐക്കാരനാട്-14,ഉദയംപേരൂര്‍-13,കോതമംഗലം-9,ചേരാനല്ലൂര്‍-9,എടത്തല-8,കടുങ്ങല്ലൂര്‍-8,കുമ്പളങ്ങി -8,എറണാകുളം സൗത്ത്-7,കലൂര്‍-7,തൃക്കാക്കര-7,പായിപ്ര- 7,കളമശ്ശേരി-6,നോര്‍ത്തുപറവൂര്‍-6,പൂതൃക്ക -6,കീരംപാറ-5,കുന്നത്തുനാട്-5,കോട്ടുവള്ളി-5,തൃപ്പൂണിത്തുറ- 5,മുളന്തുരുത്തി-5,രായമംഗലം-5,എളംകുന്നപ്പുഴ-4,പിണ്ടിമന-4,പെരുമ്പാവൂര്‍-4,വെങ്ങോല-4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അങ്കമാലി, ഇടപ്പള്ളി, കാലടി, ഞാറക്കല്‍, പള്ളിപ്പുറം, മരട്, മലയാറ്റൂര്‍ നീലീശ്വരം, മൂക്കന്നൂര്‍, വാഴക്കുളം, ശ്രീമൂലനഗരം, ആവോലി, എളമക്കര, കാഞ്ഞൂര്‍, ചേന്ദമംഗലം, നായരമ്പലം, നെടുമ്പാശ്ശേരി, മഞ്ഞള്ളൂര്‍, മണീട്, മൂവാറ്റുപുഴ, വടക്കേക്കര, ആരക്കുഴ, ആലങ്ങാട്, എറണാകുളം നോര്‍ത്ത്, കടവന്ത്ര, കറുകുറ്റി, കീഴ്മാട്, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, തോപ്പുംപടി, പല്ലാരിമംഗലം, പള്ളുരുത്തി, പാലക്കുഴ, പാലാരിവട്ടം, പുതുക്കലവട്ടം, പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വെണ്ണല, വേങ്ങൂര്‍, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് 333 പേര് രോഗ മുക്തി നേടി. ഇന്ന് 1737 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2384 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20197 ആണ്. ഇന്ന് 57 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
7413 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 36,,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10,പി വി എസ്- 41,ജി എച്ച് മൂവാറ്റുപുഴ- 7,ഡി എച്ച് ആലുവ-1,പറവൂര്‍ താലൂക്ക് ആശുപത്രി- 3,പള്ളുരുത്തി താലൂക്ക് ആശുപത്രി- 1,സഞ്ജീവനി 5,സിയാല്‍- 22,സ്വകാര്യ ആശുപത്രികള്‍ - 323,എഫ് എല്‍ റ്റി സികള്‍ - 93,എസ് എല്‍ റ്റി സി കള്‍- 118,വീടുകള്‍- 6516 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6399 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.