എറണാകുളം ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൊവിഡ്

229 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

Update: 2021-03-16 17:06 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 229 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-19,എടത്തല-11,രായമംഗലം 8,വേങ്ങൂര്‍ -8,ആലുവ- 7,മഞ്ഞള്ളൂര്‍-7,അങ്കമാലി-6,തൃപ്പൂണിത്തുറ- 6,മട്ടാഞ്ചേരി-6,ഇടപ്പള്ളി-5,തോപ്പുംപടി -5,ഫോര്‍ട്ട് കൊച്ചി-5,മാറാടി-5,മുളന്തുരുത്തി-5,കറുകുറ്റി-4,കോതമംഗലം - 4,ചെങ്ങമനാട്- 4,മൂക്കന്നൂര്‍-4,വെങ്ങോല -4,ആവോലി-3,എറണാകുളം സൗത്ത്- 3,കിഴക്കമ്പലം- 3,കുമ്പളം- 3,കൂവപ്പടി- 3,കോട്ടുവള്ളി - 3,ചൂര്‍ണ്ണിക്കര -3,ചേന്ദമംഗലം-3,തിരുമാറാടി - 3,പനമ്പള്ളി നഗര്‍ -3,പാലാരിവട്ടം- 3,പുത്തന്‍വേലിക്കര-3,മരട്- 3,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു,

കൂടാതെ ഇലഞ്ഞി, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, എളംകുന്നപ്പുഴ, എളംകുളം, എളമക്കര, ഐക്കരനാട്, കടവന്ത്ര, കടുങ്ങല്ലൂര്‍, കലൂര്‍, കവളങ്ങാട്, കൂത്താട്ടുകുളം, കോട്ടപ്പടി, തേവര, പള്ളുരുത്തി, പിറവം, പെരുമ്പാവൂര്‍, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, വാരപ്പെട്ടി, വെണ്ണല, അയ്യമ്പുഴ, അശമന്നൂര്‍, ആമ്പല്ലൂര്‍, എടവനക്കാട്, കളമശ്ശേരി, കാഞ്ഞൂര്‍, കീരംപാറ, കുന്നത്തുനാട്, ചോറ്റാനിക്കര, ഞാറക്കല്‍, തമ്മനം, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പച്ചാളം, പള്ളിപ്പുറം, പാമ്പാകുട, പായിപ്ര, പിണ്ടിമന, പൂതൃക്ക, പോണേക്കര, മണീട്, മുളവുകാട്, മൂവാറ്റുപുഴ, വടുതല, വരാപ്പുഴ, വാഴക്കുളം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 752 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1102 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2277 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11721 ആണ്. ഇന്ന് 70 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 117 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

2952 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 33,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 6,പി വി എസ് - 33,ജി എച്ച് മൂവാറ്റുപുഴ- 10,ഡി എച്ച് ആലുവ-3,പള്ളുരുത്തി താലൂക്ക് ആശുപത്രി- 3,സഞ്ജീവനി 6,സിയാല്‍-44,സ്വകാര്യ ആശുപത്രികള്‍ -157,എഫ് എല്‍ റ്റി സികള്‍ - 21,എസ് എല്‍ റ്റി സി കള്‍- 66,വീടുകള്‍- 2332 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7185 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News