എറണാകുളം ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ്

236 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി ഇന്ന രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആശ പ്രവര്‍ത്തകയും ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

Update: 2020-09-15 13:58 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 236 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.കോയമ്പത്തൂരില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശി,മൈസൂരില്‍ നിന്നെത്തിയ കൂത്താട്ടുകുളം സ്വദേശി,പശ്ചിമ ബംഗാള്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കം വഴി ഇന്ന രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആശ പ്രവര്‍ത്തകയും ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.ആശ പ്രവര്‍ത്തകയായ രായമംഗലം സ്വദേശിനി,ആരോഗ്യ പ്രവര്‍ത്തകനായ കുട്ടമ്പുഴ സ്വദേശി,കോതമംഗലം ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ അശമന്നൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കലൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ എടത്തല സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ തമിഴ്‌നാട് സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഫോര്‍ട്ട് കൊച്ചി സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.

ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയില്‍ 15 പേര്‍ക്ക് വീതവും കോതമംഗലത്തും കളമശ്ശേരിയിലും 13 പേര്‍ക്ക് വീതവും തൃപ്പൂണിത്തുറയില്‍ 11 പേര്‍ക്കും മൂക്കന്നൂരില്‍ 10 പേര്‍ക്കും,പള്ളുരുത്തിയില്‍ എട്ടു പേര്‍ക്കും,എറണാകുളത്ത് ആറു പേര്‍ക്കും ആലങ്ങാട്,കലൂര്‍,രായമംഗലം, എളങ്കുന്നപ്പുഴ മേഖലയില്‍ അഞ്ചു പേര്‍ക്ക് വീതവും ആലുവ, മരട്,ചേന്ദമംഗലം,കുന്നത്തുനാട് മേഖലകളില്‍ നാലു പേര്‍ക്ക് വീതവും,ഇടക്കൊച്ചി ,എരൂര്‍, ഐക്കരനാട്,കടവന്ത്ര, കവളങ്ങാട്, ചെങ്ങമനാട്,തോപ്പുംപടി,പാറക്കടവ്,അങ്കമാലി,പൊന്നുരുന്നി,വാളകം മേഖലയില്‍ മൂന്നു പേര്‍ക്ക് വീതവും,കടുങ്ങല്ലൂര്‍,കീഴ്മാട്,കുമ്പളം, കോട്ടുവള്ളി ,നെടുമ്പാശ്ശേരി ,പള്ളിപ്പുറം,മഞ്ഞപ്ര,ആലങ്ങാട്,വടക്കേക്കര,ചൂര്‍ണിക്കര , കടുങ്ങല്ലൂര്‍ മേഖലയില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇതു കൂടാതെ തൃശൂര്‍ സ്വദേശികളായ അഞ്ചു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇതര സംസ്ഥാന തൊഴിലാളി,അയ്യമ്പുഴ സ്വദേശിനി ,ആയവന സ്വദേശി,ഇടപ്പള്ളി സ്വദേശി,ഇലഞ്ഞി സ്വദേശിനി,എടത്തല സ്വദേശിനി,ഏലൂര്‍ സ്വദേശിനി,ഒക്കല്‍ സ്വദേശി,കടമക്കുടി സ്വദേശി,പച്ചാളം സ്വദേശി,ചെല്ലാനം സ്വദേശിനി,പായിപ്ര സ്വദേശി,മാറാടി സ്വദേശിനി,മുളവുകാട് സ്വദേശി,പൂണിത്തുറ സ്വദേശിനി,പെരുമ്പാവൂര്‍ സ്വദേശി,മഞ്ഞള്ളൂര്‍ സ്വദേശിനി,പോണേക്കര സ്വദേശി,വടവുകോട് പുത്തന്‍കുരിശ്ശ് സ്വദേശിനി,വാരപ്പെട്ടി സ്വദേശിനി,വാഴക്കുളം സ്വദേശിനി,വെങ്ങോല സ്വദേശിനി,വെണ്ണല സ്വദേശിനി,വെണ്ണലയില്‍ ജോലി ചെയ്തുവരുന്ന മലപ്പുറം സ്വദേശി,വേങ്ങൂര്‍ സ്വദേശിനി,സൗത്ത് വാഴക്കുളം സ്വദേശി,സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശി,സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി,ആന്ധ്രാ പ്രദേശ് സ്വദേശിനി,ഉദയംപേരൂര്‍ സ്വദേശി ,ഏലൂര്‍ സ്വദേശിനി,കടമക്കുടി സ്വദേശി,കാലടി സ്വദേശി,കുമ്പളം സ്വദേശിനി,കൂത്താട്ടുകുളം സ്വദേശി ,കോട്ടുവള്ളി സ്വദേശി,ചെങ്ങമനാട് സ്വദേശിനി,തൃക്കാക്കര സ്വദേശി,തൃപ്പുണിത്തുറ സ്വദേശിനി,പള്ളിപ്പുറം സ്വദേശി,മണീട് സ്വദേശി,വൈറ്റില സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 209 പേര്‍ രോഗ മുക്തി നേടി.അതില്‍ 202 പേര്‍ എറണാകുളം ഏഴു പേര്‍ മറ്റ് ജില്ലക്കാരുമാണ്.ഇന്ന് 1064 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 882 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21652 ആണ്. ഇതില്‍ 19649 പേര്‍ വീടുകളിലും 129 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1874 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 204 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 3292 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 1305 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1420 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1277 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 694 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1722 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.  

Tags:    

Similar News