എറണാകുളം ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്
229 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 229 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
നോര്‍ത്തുപറവൂര്‍ - 13,അശമന്നൂര്‍ - 11,തൃക്കാക്കര-9,അങ്കമാലി- 8,ഐക്കാരനാട് -8,തൃപ്പൂണിത്തുറ- 8,എടത്തല-7,പാലാരിവട്ടം- 7,പിറവം-7,കലൂര്‍ - 6,പള്ളിപ്പുറം-6,മഞ്ഞപ്ര-6,കളമശ്ശേരി -5,കാഞ്ഞൂര്‍-5,കൂത്താട്ടുകുളം - 5,കോട്ടപ്പടി-5,തുറവൂര്‍- 5,പെരുമ്പാവൂര്‍-5,മട്ടാഞ്ചേരി-5,മരട്- 5,ഇതര സംസ്ഥാന തൊഴിലാളി- 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എറണാകുളം സൗത്ത്, കുമ്പളം, കോട്ടുവള്ളി, പാറക്കടവ്, എളംകുന്നപ്പുഴ, കരുമാലൂര്‍, തിരുമാറാടി, തോപ്പുംപടി, നെല്ലിക്കുഴി, പായിപ്ര, രായമംഗലം, ഇടപ്പള്ളി, എളമക്കര, ഏലൂര്‍, ഏഴിക്കര, കല്ലൂര്‍ക്കാട്, കവളങ്ങാട്, കീഴ്മാട്, കുന്നത്തുനാട്, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, ചിറ്റാറ്റുകര, നായരമ്പലം, പിണ്ടിമന, പെരുമ്പടപ്പ്, ഫോര്‍ട്ട് കൊച്ചി, വെങ്ങോല,വൈറ്റില, അയ്യമ്പുഴ, ആലങ്ങാട്, ആലുവ, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, ഒക്കല്‍, കടമക്കുടി, കടുങ്ങല്ലൂര്‍, കരുവേലിപ്പടി, കിഴക്കമ്പലം, കുട്ടമ്പുഴ, കൂവപ്പടി, കോതമംഗലം, ചൂര്‍ണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തേവര, പല്ലാരിമംഗലം, മഴുവന്നൂര്‍, മുടക്കുഴ, മൂക്കന്നൂര്‍, വടുതല, വാരപ്പെട്ടി, വാളകം, വാഴക്കുളം, വേങ്ങൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 500 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1044 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1972 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24524 ആണ്. ഇന്ന് 54 പേരെ ആശുപത്രിയലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 69 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8583 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 29,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12,പി വി എസ് - 54,ജി എച്ച് ,മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-2,പറവൂര്‍ താലൂക്ക് ആശുപത്രി- 6,പള്ളുരുത്തി താലൂക്ക് ആശുപത്രി - 3,സഞ്ജീവനി 2,സിയാല്‍- 39,സ്വകാര്യ ആശുപത്രികള്‍ - 398,എഫ് എല്‍ റ്റി സികള്‍ - 139,എസ് എല്‍ റ്റി സി കള്‍- 142,വീടുകള്‍- 7509 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4241 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.